News
എല്‍ജിബിടി റാലിയ്ക്കു ജപമാല കൊണ്ട് മറുപടി നല്കാന് ഇക്വഡോറിലെ 'മെന്‍സ് റോസറി' കൂട്ടായ്മ
പ്രവാചകശബ്ദം 24-06-2026 - Wednesday
ഗ്വായാക്വില്‍: തിരുസഭയ്ക്കും ഇക്വഡോറിനും കുടുംബങ്ങൾക്കും വേണ്ടി പൊതു വീഥിയില്‍ ജപമാല ചൊല്ലി വിശ്വാസ സാക്ഷ്യമേകാന്‍ ഇക്വഡോറിലെ പുരുഷന്മാര് തയാറെടുക്കുന്നു. ജൂൺ 27ന് ഇക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലാണ് പുരുഷന്മാരുടെ ജപമാല സൈന്യം എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുക. ഇതേ ദിവസം നഗരത്തില്‍ നടത്തുവാനിരിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിയ്ക്കു പ്രാര്‍ത്ഥനയോടെയുള്ള പ്രതികരണമെന്ന നിലയിലാണ് പരിപാടിയെ പൊതുവേ വീക്ഷിക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് ഗ്വായാക്വിൽ പുരുഷന്മാര് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ഉച്ചക്കഴിഞ്ഞാണ് എല്‍ജിബിടി റാലി നടക്കുന്നത്. പ്രാർത്ഥനയിലൂടെയും ചിന്തയിലൂടെയും വിശ്വാസത്തിന്റെ പരസ്യസാക്ഷ്യത്തിലൂടെയും കത്തോലിക്കരെന്ന നിലയിൽ പ്രതികരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കി. പാപത്തിനെതിരെ പോരാടാനും, പ്രലോഭനങ്ങളെ മറികടക്കാനും, ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനും പരിശുദ്ധ കന്യകാമറിയം നമ്മുടെ കൈകളിൽ ഏൽപ്പിച്ച ഏറ്റവും ശക്തമായ ആത്മീയ ആയുധമാണ് ജപമാലയെന്നു ഗ്വായാക്വിലിലെ മെന്‍സ് റോസറി കൂട്ടായ്മയിലെ ജോസ് ഗോമസ് പറഞ്ഞു.
ഇത് കത്തോലിക്ക പുരുഷന്മാരെ ഒരുമിച്ച് കൊണ്ടുവന്ന് വിശ്വാസവും വിശ്വസ്തതയും പരസ്യമായി പ്രകടിപ്പിക്കാൻ കൂട്ടായ്മ സഹായിക്കുന്നു. കുടുംബങ്ങൾക്കും, സഭയ്ക്കും, ഇക്വഡോറിനും വേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥ സഹായം തേടാന്‍ തങ്ങൾ ആഗ്രഹിക്കുകയാണ്. ജൂൺ മാസം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ചിരിക്കുന്ന മാസമായതിനാൽ, നമ്മുടെ കർത്താവിനെതിരെ ചെയ്ത അപരാധങ്ങള്‍ക്ക് പ്രായശ്ചിത്തമായി ഈ ജപമാല സമർപ്പിക്കാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെന്‍സ് റോസറി കൂട്ടായ്മയുടെ രൂപീകരണത്തിന് ശേഷം നിരവധി പുരുഷന്മാരാണ് കൂട്ടായ്മയില്‍ ചേരുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















