News
ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കുന്നതിന് മുന്‍പ് അടച്ചുപൂട്ടിയ ക്രിസ്ത്യൻ സെമിനാരി തുറന്നു നല്കാന് എർദോഗന്റെ ഇടപെടല്‍
പ്രവാചകശബ്ദം 22-06-2026 - Monday
ഇസ്താംബൂള്‍: അഞ്ചു പതിറ്റാണ്ട് മുന്‍പ് അടച്ചുപൂട്ടിയ ഓർത്തഡോക്സ് ക്രിസ്ത്യൻ സെമിനാരി വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ഞായറാഴ്ച ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. അടുത്ത മാസം നാറ്റോ ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അങ്കാര സന്ദർശിക്കുവാനിരിക്കെയാണ് നിര്‍ണ്ണായക ഇടപെടല്‍. 1844-ൽ സ്ഥാപിതമായതും 1971-ൽ തുർക്കി ഭരണകൂടം അടച്ചുപൂട്ടിയതുമായ ഹാൽക്കി സെമിനാരി, എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രധാന ദൈവശാസ്ത്ര വിദ്യാലയമെന്ന നിലയിൽ നിര്‍ണ്ണായക പങ്ക് വഹിച്ചിരിന്നു.
നിലവിലെ പാത്രിയാർക്കീസ് ബർത്തലോമിയോ അടക്കം ഓർത്തഡോക്സ് സഭാധ്യക്ഷന്മാര് ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ക്ക് ആഴത്തിലുള്ള അറിവ് പകര്‍ന്ന സെമിനാരി കൂടിയായിരിന്നു ഇത്. കഴിഞ്ഞ വർഷം വാഷിംഗ്ടണിൽവെച്ച് എർദോഗനുമായി നടത്തിയ ചർച്ചയില്‍ ട്രംപ് ഈ വിഷയം ഉന്നയിച്ചിരിന്നു. ഇസ്താംബൂളിനടുത്തുള്ള ഹെയ്ബെലിയാഡ ദ്വീപിലെ ദൈവശാസ്ത്ര വിദ്യാലയം വീണ്ടും തുറക്കാൻ ഗ്രീസ്, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിയുടെ സമ്മര്‍ദ്ധവും ശക്തമായിരിന്നു.
പില്ക്കാലത്ത് ലോക രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ ഉത്തരവിൽ ഒപ്പുവെച്ച തുർക്കിയുടെ പ്രസിഡന്റാണ് തയിബ് എർദോഗൻ. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒടുവില്‍ ഏര്‍ദ്ദോഗന്റെ ഇടപെടലില്‍ 2020 ജൂലൈ 10നു ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്ന നടപടിയില്‍ ഒപ്പുവെച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടലില്‍ ഇതിന് വിരുദ്ധമായ സമീപനം സ്വീകരിച്ച എർദോഗന്റെ നടപടിയെ പ്രതീക്ഷയോടെയാണ് ക്രൈസ്തവര്‍ കാണുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















