India - 2026

സെൻ്റ റീത്താസ് പബ്ലിക് സ്‌കൂൾ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന അപക്വം: കെസിബിസി ജാഗ്രത കമ്മീഷൻ

പ്രവാചകശബ്ദം 15-10-2025 - Wednesday

കൊച്ചി: പള്ളുരുത്തി സെൻ്റ റീത്താസ് പബ്ലിക് സ്‌കൂൾ വിഷയത്തിൽ സാമുഹിക മാധ്യമത്തിൽ വന്ന വിദ്യാഭ്യാസ മന്ത്രിയുടേതായ പ്രസ്‌താവന അപക്വവും അജ്ഞത നിറഞ്ഞതുമാണെന്നു, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈ ക്കിൾ പുളിക്കൽ പറഞ്ഞു. സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തേണ്ട ജനപ്രതിനിധി വിഭാഗീയതയുടെ വക്താവാകരുത്.

ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരേ ചില കോണുകളിൽനിന്ന് നിരന്തരം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ അന്വേഷിക്കുന്നതിന് പകരം, വേട്ടക്കാരെ സഹായിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാട് ഒരു ജനാധിപത്യരാജ്യത്തിൽ അഭികാമ്യമല്ല. മന്ത്രിയുടെതായിവന്ന കുറിപ്പിലുള്ളത് തെറ്റായ വ്യാഖ്യാനങ്ങളാണ്. കോടതിയുടെ പ രിഗണനയിൽ ഉള്ള വിഷയത്തിലെ മന്ത്രിയുടെ പ്രതികരണം നിയമവിരുദ്ധമാണെ ന്നും ഫാ. പുളിക്കൽ അഭിപ്രായപ്പെട്ടു.


Related Articles »