India - 2026
ഹിജാബ് സമ്മര്‍ദ്ധം; സെൻ്റ് റീത്താസ് സ്കൂളിനു പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
പ്രവാചകശബ്ദം 14-10-2025 - Tuesday
കൊച്ചി: പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ നൽകിയ ഹർജിയിയിലാണ് ജസ്റ്റീസ് എൻ. നഗരേഷിന്റെ ഉത്തരവ്. സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവായ പി.എം. അനസിനും കോടതി നോട്ടീസയച്ചു. പോലീസിന് ഇടക്കാല ഉത്തരവ് നൽകിയ ഹൈക്കോടതി, ഹർജി നവംബർ 10ന് വീണ്ടും പരിഗണിക്കും. അതേസമയം ക്രൈസ്‌തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള മത തീവ്രവാദ അജൻഡകൾ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
യൂണിഫോമിന്റെ പേരിൽ സംഘടിത തീവ്രവാദത്തിലൂടെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യ-മതേതരത്വ ഭരണസംവിധാനത്തെ അവഹേളിക്കുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി തലമുറയെ ബലിയാടാക്കിയുള്ള ഇത്തരം തീവ്രവാദ കടന്നാക്രമണങ്ങളെ എന്തുവിലകൊടുത്തും എതിർക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

















