News - 2025
യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വിശുദ്ധ റീത്തായുടെ മാധ്യസ്ഥം തേടി ഇംഗ്ലണ്ട് ടീമിലെ ജാമി വാര്‍ഡി
സ്വന്തം ലേഖകന്‍ 09-06-2016 - Thursday
ലണ്ടന്‍: 2016 യൂറോ കപ്പ് യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വിജയം നേടുവാന്‍ വിശുദ്ധ റീത്തയുടെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ച് ഇംഗ്ലണ്ട് ടീം അംഗം ജാമി വാര്‍ഡി കളിക്കളത്തിലിറങ്ങുന്നു. ഇതിനായി യൂറോ കപ്പിൽ താൻ കളിക്കാനുപയോഗിക്കുന്ന ബൂട്ടുകള്‍ അദ്ദേഹം ഇറ്റലിയിലെ സെന്റ് റീത്തയുടെ പ്രശസ്തമായ ദേവാലയത്തിലേക്ക് ആശീര്‍വദിക്കുവാനായി അയച്ചു. 'ദ സണ്‍' ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദേവാലയത്തില്‍ എത്തിച്ച ബൂട്ടുകള്‍ ഫാദര്‍ സെബാസ്റ്റിന് യുറുംപില്‍ ആശീര്‍വദിച്ചു.
"വിശുദ്ധ റീത്തായുടെ മധ്യസ്ഥതയില്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഈ ജോഡി ബൂട്ടുകള്‍ ആശീര്‍വദിക്കപ്പെടട്ടേ". ഫാദര്‍ സെബാസ്റ്റിന് പ്രാര്‍ത്ഥനാ പൂര്‍വ്വം ബൂട്ടുകളെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു. യൂറോ കപ്പിനായി കളിക്കുവാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിനു വിശുദ്ധ റീത്തായുടെ മധ്യസ്ഥത കാവലായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ പ്രശസ്തിയുള്ള വിശുദ്ധ റീത്ത അസാധ്യകാര്യങ്ങളുടെ മധ്യസ്ഥതയായിട്ടാണ് അറിയപ്പെടുന്നത്. ജാമി വാര്‍ഡിയുടെ ലെസ്റ്റർ സിറ്റി ക്ലബ് മാനേജറായി സേവനം ചെയ്യുന്ന ക്ലൗഡിയോ റനിയേരിയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ഇറ്റലിയിലെ ദേവാലയത്തില്‍ എത്തിയിരുന്നു.
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ ലെസ്റ്റർ ടീം അപ്രതീക്ഷിത വിജയം നേടിയിരുന്നു. ഈ വിജയത്തിനു കാരണം പ്രാർത്ഥനയുടെ ശക്തിയാണെന്ന് പലരും വിശ്വസിക്കുന്നു. കഴിഞ്ഞ 130 വർഷങ്ങൾക്കിടയിൽ വെറും ശരാശരി പ്രകടനം മാത്രം കാഴ്ച്ചവെച്ചിട്ടുള്ള ലെസ്റ്റർ സിറ്റി ടീം അത്ഭുതകരമായ വിധത്തിൽ മൽസരം വിജയിച്ചു. 'ലെസ്റ്റർ സിറ്റി ടീം' മത്സരം ജയിക്കണമെങ്കിൽ അത്ഭുതം നടക്കണം എന്ന് പലരും പറഞ്ഞിരുന്നു. അത്ഭുതം തന്നെയാണ് നടന്നത്. അത് പ്രാർത്ഥനയുടെ ശക്തി കൊണ്ടാണന്ന് പല പ്രശസ്ത മാദ്ധ്യമങ്ങളും സമർത്ഥിക്കുന്നു. ഓരോ കളിക്കു മുമ്പും അവരുടെ ടീമിന്റെ ചാപ്ലെയിനായ ആൻഡ്രു ഹല്ലി കളിക്കാരെ പ്രാർത്ഥനയിലേക്കു നയിച്ചിരുന്നു.
ഇപ്രകാരം പ്രാർത്ഥന നൽകുന്ന വിജയത്തിൽ വിശ്വസിച്ചുകൊണ്ടാണ് അസാധ്യകാര്യങ്ങളുടെ മധ്യസ്ഥതയായ വിശുദ്ധ റീത്തായുടെ സഹായം തേടി, തേടി ഇംഗ്ലണ്ട് ടീമിലെ ജാമി വാര്‍ഡി ഇത്തവണ യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാനിറങ്ങുന്നുന്നത്
















