India - 2026

ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍

പ്രവാചകശബ്ദം 18-06-2026 - Thursday

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്‌ടറായി ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് നിയമിതനായി. 2020 - 2026 കാലയളവിൽ ഫോറത്തെ നയിച്ച ഫാ. ജേക്കബ് മാവുങ്കലിന് പകരക്കാരനായാണ് ഫാ. സാബ്ബാസ് നിയമിതനായത്.

തിരുവനന്തപുരം അതിരൂപതാംഗമായ ഫാ. സാബ്ബാസ് സാമൂഹ്യ വികസന മേഖലയിലെ ദീർഘകാല പ്രവർത്തന പരിചയവും അക്കാദമിക മികവിലും ശ്രദ്ധേയനാണ്. പുല്ലുവിള സ്വദേശിയായ ഫാ. സാബ്ബാസ്, വിദ്യാഭ്യാസം, സാമൂഹ്യനീതി, വനിതാ ശക്തീകരണം, പുനരധിവാസം, തീരദേ ശ വികസനം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി. കേരള ലാറ്റിൻ കാത്തലിക് കൗൺസിലിൻറെ കീഴിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്‌മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ ഡയറക്ട‌റായും പ്രവർത്തിച്ചിട്ടുണ്ട്.


Related Articles »