India - 2026

പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി

പ്രവാചകശബ്ദം 23-01-2026 - Friday

ന്യൂഡൽഹി: ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെതിരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റൊഡ്രിഗസ് പറഞ്ഞു.

ഒരാളെ ചാണകം കഴിപ്പിക്കാൻ നിർബന്ധിക്കുന്നത് അപമാനിക്കുന്നതില്‍ ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്നും ഒരു വ്യക്തിയുടെ അന്തസ്സിനെയും വിശ്വാസത്തെയും ബാധിക്കുന്ന കാര്യമാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. ജനാധിപത്യപരവും ബഹുസ്വരവുമായ ഒരു സമൂഹത്തിൽ വളരെയധികം അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »