News - 2026

ഏഷ്യൻ ഭൂഖണ്ഡത്തിലെ മിഷ്ണറി കോൺഗ്രസ് നവംബർ 27 മുതൽ മലേഷ്യയില്‍

പ്രവാചകശബ്ദം 24-11-2025 - Monday

ജക്കാര്‍ത്ത: 'പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം' എന്ന പ്രമേയത്തിലൂന്നി ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് നവംബർ 27 മുതൽ 30 വരെ മലേഷ്യയിലെ പെനാങിൽവെച്ച് നടക്കും. ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചാണ് ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് സംഘടിപ്പിക്കുന്നത്. മിഷനുവേണ്ടി യുവാക്കളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത കോൺഗ്രസിൽ ചർച്ച ചെയ്യും.

മിഷ്ണറി കോൺഗ്രസിൽ 10 കർദ്ദിനാളുമാർ, നൂറിലധികം ബിഷപ്പുമാർ, നൂറ്റിഅന്‍പതിലധികം വൈദികർ, 75 സന്യാസിനികൾ , അഞ്ഞൂറിലധികം അത്മായർ എന്നിവരുൾപ്പെടെ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഏഷ്യയിലെ സഭയുടെ ഭാവിക്കായി പിന്തുടരേണ്ട പാത എന്താണെന്ന് കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യും.

നവംബർ 27ന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് താഗ്ലെ ഉദ്ഘാടന പ്രസംഗം നടത്തും. "പ്രത്യാശയുടെ നവീകരിക്കപ്പെട്ട തീർത്ഥാടകരായി മറ്റൊരു പാത സ്വീകരിക്കുക" എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. നവംബർ 28ന് നടക്കുന്ന സമ്മേളനത്തിൽ, "ഏഷ്യയിലെ ജനങ്ങളായി ഒരുമിച്ച് നടക്കുക" എന്ന വിഷയത്തിൽ, മലേഷ്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൈമൺ പൊഹ് പ്രഭാഷണം നടത്തും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »