News - 2026

നമ്മുടെ ജീവിതം കൊണ്ട് സുവിശേഷത്തിന്റെ മിഷ്ണറിയാകണം: ലെയോ പാപ്പ

പ്രവാചകശബ്ദം 23-10-2025 - Thursday

വത്തിക്കാന്‍ സിറ്റി: തങ്ങളുടെ ജീവിതം കൊണ്ട് സുവിശേഷത്തിന്റെ മിഷ്ണറിമാരാകാൻ ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പാ. ഇന്നലെ ഒക്ടോബർ 22 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സഭയുടെ മിഷ്ണറി ദൗത്യം പ്രത്യേകമായി അനുസ്മരിക്കുന്ന ഒക്ടോബർ മാസത്തിൽ, ഈ നിയോഗത്തോട് ചേർന്ന് പ്രവർത്തിക്കാൻ ലെയോ പാപ്പ ഓര്‍മ്മിപ്പിച്ചു.

സഭയുടെ നിയോഗത്തോട് ചേർന്നുള്ള നമ്മുടെ സജീവമായ പ്രവർത്തനങ്ങൾ നവീകരിക്കാനാണ് ഒക്ടോബർ മാസം നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പ പറഞ്ഞു. പ്രാർത്ഥനയുടെ ശക്തിയും, വിവാഹജീവിതം മുന്നോട്ടുവയ്ക്കുന്ന സാധ്യതകളും, യുവത്വത്തിന്റെ പുത്തൻ ഊർജ്ജവും ഉപയോഗിച്ച് സുവിശേഷത്തിന്റെ മിഷ്ണറിമാരാകാൻ ഏവര്‍ക്കും കഴിയണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഈയൊരു സന്നദ്ധത, തങ്ങളുടെ ജീവിതം ജനതകളുടെ സുവിശേഷവത്കരണത്തിനായി സമർപ്പിക്കുന്ന ആളുകൾക്കുള്ള സമൂർത്തമായ സഹായ സഹകരണങ്ങൾക്കു കഴിയണമെന്ന് പാപ്പ വിശദീകരിച്ചു.

ഹൃദയങ്ങളിൽ പ്രത്യാശയും ആനന്ദവും വീണ്ടും തെളിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തു നമുക്കരികിലേക്കെത്തുന്നത് തുടരുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പ, ലോകത്തിന്റെ ജീവനായി മുറിക്കപ്പെട്ട തന്റെ അപ്പം ഇന്നത്തെ മാനവ വംശത്തിന്റെ വിശപ്പടക്കുന്നതിനായി, തന്നെത്തന്നെ അവനു സ്വയം സമർപ്പിക്കുന്ന വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാന്‍ തയാറാകണമെന്ന് ആഹ്വാനം ചെയ്തു. ജൂബിലി വർഷം ഏവർക്കും ആദ്ധ്യാത്മികനവീകരണത്തിന്റെയും സുവിശേഷമേകുന്ന ആനന്ദത്തിലുള്ള വളർച്ചയുടെയും സമയമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »