News - 2026

യുവജനങ്ങളുടെ മിഷന്‍ തീക്ഷ്ണത ജ്വലിപ്പിക്കാന്‍ നാഷ്ണൽ യൂത്ത് മിഷ്ണറി കോൺഗ്രസുമായി മെക്സിക്കന്‍ സഭ

പ്രവാചകശബ്ദം 21-02-2026 - Saturday

മെക്സിക്കോ സിറ്റി: മിഷ്ണറി അവബോധവും സഭയ്ക്കുള്ളിലെ യുവജനങ്ങളുടെ നേതൃത്വപരമായ കഴിവും വളര്‍ത്താന്‍ നാഷ്ണൽ യൂത്ത് മിഷ്ണറി കോൺഗ്രസുമായി മെക്സിക്കന്‍ സഭ. CONAJUM 2026 എന്ന പേരില്‍ ജൂലൈ 23 മുതൽ 26 വരെ സാൻ ലൂയിസ് പൊട്ടോസിയിൽവെച്ചാണ് പതിനഞ്ചാമത് മിഷ്ണറി കോണ്‍ഗ്രസ് നടക്കുക. രാജ്യമെമ്പാടും നിന്നും പതിനായിരത്തോളം യുവ മിഷ്ണറിമാര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. "പ്രത്യാശയുടെ മറിയത്തോടൊപ്പം, ദൗത്യത്തിലേക്ക് പ്രത്യാശ കൊണ്ടുവരുന്ന യുവാക്കൾ" എന്ന പ്രമേയമാണ് 2026 മിഷ്ണറി കോൺഗ്രസ് മുന്നോട്ടുവെയ്ക്കുക.

മെക്സിക്കോയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ആഭിമുഖ്യത്തിലാണ് മിഷന്‍ കോണ്‍ഗ്രസ്. യുവജനങ്ങളുടെ മിഷ്ണറി വ്യക്തിത്വം ശക്തിപ്പെടുത്തുന്നതിനും, അവരുടെ വിശ്വാസം പരിപോഷിപ്പിക്കുന്നതിനും പരിപാടി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്മേളനങ്ങൾ, വർക്ക്ഷോപ്പുകൾ, പ്രാർത്ഥന വിചിന്തനങ്ങള്‍, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന അര്‍പ്പണം എന്നിവ പരിപാടിയില്‍ നടത്തുമെന്ന് ഗ്വാഡലൂപ്പിലെ മിഷ്ണറിയും മെക്സിക്കോയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ ഡയറക്ടറുമായ ഫാ. അന്റോണിയോ ഡി ജെസൂസ് മസ്കോറോ ട്രിസ്റ്റാൻ പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »