News - 2026

ക്രിസ്ത്യാനികൾ കുടുംബങ്ങളെ സംരക്ഷിക്കുവാനും വെല്ലുവിളികളെ പ്രതിരോധിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു: ലെയോ പാപ്പ

പ്രവാചകശബ്ദം 25-10-2025 - Saturday

വത്തിക്കാന്‍ സിറ്റി: ആധുനിക യുഗത്തിൽ ക്രിസ്തീയ കുടുംബങ്ങളുടെ പ്രാധാന്യവും ദൌത്യവും ചൂണ്ടിക്കാട്ടി ലെയോ പതിനാലാമന്‍ പാപ്പ. സുവിശേഷവുമായി പൊരുത്തപ്പെടുന്ന ഒരു ജീവിത ശൈലിയിലൂടെ, കുടുംബത്തെ പിന്തുണയ്ക്കാനും പ്രതിരോധിക്കാനും പ്രോത്സാഹിപ്പി.ക്കാനും ഓരോ ക്രൈസ്തവ വിശ്വാസിയ്ക്കും കടമയുണ്ടെന്നു പാപ്പ ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെയും, കുടുംബജീവിതത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതിനും, ഇവയുടെ അജപാലനശുശ്രൂഷയിൽ പരിശീലനം നല്കുന്നതിനുമായി സ്ഥാപിച്ച, ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ അംഗങ്ങൾക്ക് സന്ദേശം നല്‍കുകയായിരിന്നു ലെയോ പതിനാലാമൻ പാപ്പ.

പരിശുദ്ധാത്മാവിന്റെ കൃപയിലും ക്രിസ്തുവിന്റെ മാതൃകയിലും സഭയുടെ പഠനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനും പാപ്പ ഏവരെയും ക്ഷണിച്ചു. അജപാലന മേഖലയിൽ, ലോകത്തിന്റെ പല പ്രദേശങ്ങളിലും, വിവാഹത്തെ വിലമതിക്കാനോ നിരസിക്കാനോ ഉള്ള പ്രവണതകളെ നമുക്ക് അവഗണിക്കാൻ കഴിയില്ലായെന്നും, എന്നാൽ ഹൃദയങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പിരിമുറുക്കങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമല്ല, ആത്മീയത, സത്യം, നീതി എന്നിവയ്ക്കായുള്ള വർദ്ധിച്ചുവരുന്ന അന്വേഷണവും നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നുണ്ടെന്നും പാപ്പ പറഞ്ഞു. യുവാക്കളെ കുടുംബജീവിതത്തിലേക്കുള്ള യാത്രയിൽ ഒരുക്കേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു പറഞ്ഞു. സ്നേഹം, വിശ്വാസം, ക്ഷമ, അനുരഞ്ജനം, ധാരണ എന്നീ മൂല്യങ്ങള്‍ക്കു പ്രത്യേക ഊന്നല്‍ നല്‍കണമെന്നും പാപ്പ പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »