India - 2026
ലെയ്റ്റി കൗണ്‍സില്‍ ദേശീയ സെമിനാറുകള്‍ ഇന്നു മുതല്‍
പ്രവാചകശബ്ദം 06-12-2021 - Monday
കൊച്ചി: ആഗോള കത്തോലിക്കാ സിനഡിന് ഒരുക്കമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലും 14 റീജണല്‍ കൗണ്‍സിലുകളിലും അല്മായ നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകള്‍ക്ക് ഇന്നു തുടക്കമാകും. പാസ്റ്ററല്‍ കൗണ്‍സിലുകള്‍, അല്മായ സംഘടനകള്‍, കുടുംബകൂട്ടായ്മകള്‍ എന്നീ തലങ്ങളിലും ഇതര ക്രൈസ്തവ വിഭാഗങ്ങളുമായും ആശയവിനിമയം നടത്തുമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ . വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

















