News - 2026
യുക്രൈനിൽ സമാധാന ദൗത്യവുമായി കർദ്ദിനാൾ മത്തെയോ സൂപ്പിയുടെ സന്ദര്‍ശനം
പ്രവാചകശബ്ദം 16-07-2026 - Thursday
കീവ്: യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്ന യുക്രൈനിൽ സമാധാന ദൗത്യവുമായി ഇറ്റലിയുടെ മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പി സന്ദര്‍ശനം നടത്തി. റഷ്യൻ സൈന്യത്തിൽ പോരാടുന്നതിനിടെ പിടിക്കപ്പെട്ട തടവുകാരെയും അപ്പസ്തോലിക ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് കുൽബോക്കാസ് വിഷ്വാൽദാസിനൊപ്പം അദ്ദേഹം സന്ദർശിച്ചു. കീവിലെക്ക് പോകുന്നതിന് മുൻപായി ലിവിവ് മേഖലയിലെ സഖിദ്-1 തടവറ സന്ദർശിച്ച അദ്ദേഹം തടവിലാക്കിയ തടവുകാരുമായി കൂടിക്കാഴ്ച നടത്തി.
പൊന്തിഫിക്കൽ ചിഹ്നമുള്ള താക്കോൽക്കൂട്ടം, സാലൂസ് പോപുളി റോമാനിയുടെ ചിത്രം, ലെയോ പതിനാലാമന്റെ ചിത്രം എന്നിവ അദ്ദേഹം തടവുകാർക്ക് സമ്മാനിച്ചു. യുദ്ധം അവസാനിക്കട്ടെയെന്നും, തടവറയിൽ കഴിയുന്നവർക്ക് എത്രയും വേഗം സ്വഭവനങ്ങളിലേക്ക് മടങ്ങാനാകട്ടെയെന്നും പരിശുദ്ധ പിതാവിന്റെ പേരിൽ അദ്ദേഹം ആശംസിച്ചു.
റഷ്യൻ ആക്രമണം ആരംഭിച്ചതിന് ശേഷം, ഫ്രാൻസിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം 2023 ജൂണിൽ യുക്രൈൻ സന്ദർശിച്ച കർദ്ദിനാൾ സൂപ്പി ഇത് രണ്ടാം പ്രാവശ്യമാണ് രാജ്യത്തേക്ക് സമാധാനസന്ദേശവുമായി എത്തുന്നത്. മുൻ യാത്രയിൽ, തടവുകാരുടെ മോചനം, കുട്ടികളുടെ മടക്കയാത്ര, യുദ്ധത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് എത്തിക്കൽ തുടങ്ങിയ മാനുഷിക ശ്രമങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















