India - 2026
അതൃപ്തി പരിഹരിക്കാൻ തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
പ്രവാചകശബ്ദം 19-05-2026 - Tuesday
തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകം വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയ മുഖ്യമന്ത്രി, ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ അടക്കമുള്ള സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
കോവളം എംഎൽഎ എം. വിൻസെന്റിനെ ഫിഷറീസസ് മന്ത്രിയാക്കണമെന്നായിരുന്നു സഭയുടെ പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിലാണ് അതൃപ്തി തണുപ്പിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തിര സന്ദർശനം. തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും അതീവ ശ്രദ്ധയോടെയുള്ള ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സഭയുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

















