India - 2026

കേരളത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയ്ക്കു പുതിയ നേതൃത്വം

പ്രവാചകശബ്ദം 11-01-2026 - Sunday

കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെആർഎൽസിബിസി) പ്രസിഡന്റായി കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസിയുടെയും കെആർഎൽസിസിയുടെയും അധ്യക്ഷനാണ് ഇദ്ദേഹം. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ വൈസ് പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് ജനറൽ സെക്രട്ടറിയുമാണ്. വരാപ്പുഴ അതിരൂപതാ കാര്യാലയത്തിൽ നടന്ന മെത്രാൻ സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »