News

തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചത് 44-ാം വയസ്സിലെ കുഞ്ഞും അന്വേഷണവും: പോപ്പ് ഗായിക ഗ്വെൻ സ്റ്റെഫാനി

പ്രവാചകശബ്ദം 16-03-2026 - Monday

കാലിഫോര്‍ണിയ: തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചത് വ്യക്തിപരമായ അന്വേഷണവും 44-ാം വയസ്സിൽ മകനെ ലഭിച്ചതുമാണെന്ന വെളിപ്പെടുത്തലുമായി പോപ്പ് ഗായികയും ഗാനരചയിതാവും ഫാഷൻ ഡിസൈനറുമായ ഗ്വെൻ സ്റ്റെഫാനി. 'ഹാലോ: പ്രയേഴ്‌സ് ആൻഡ് മെഡിറ്റേഷൻ' യൂട്യൂബ് ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് ഗ്വെൻ സ്റ്റെഫാനിയുടെ വെളിപ്പെടുത്തല്‍. തന്റെ ആഴമേറിയ ആത്മീയ യാത്രയ്ക്ക് കാരണമായ സംഭവങ്ങള്‍ "അത്ഭുതം" പോലെ അനുഭവപ്പെടുന്നതായി പോപ്പ് താരം പറയുന്നു.

തനിക്ക് വളരെക്കാലമായി മറ്റൊരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ അത് ഇനി സാധ്യമാകില്ലെന്ന് വിശ്വസിച്ചിരുന്നു. പ്രായമായതിനാല്‍ ഞാൻ ഈ കാര്യങ്ങളെല്ലാം സംസാരിക്കാൻ തുടങ്ങി. 2014 ഫെബ്രുവരിയിൽ 44 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെ, തന്റെ മൂത്ത മകൻ കിംഗ്സ്റ്റൺ മറ്റൊരു സഹോദരനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയിരിന്നു. ‘ദൈവമേ, എന്റെ അമ്മയ്ക്ക് ഒരു കുഞ്ഞ് ജനിക്കാൻ അനുവദിക്കൂ’ എന്ന് പറഞ്ഞായിരിന്നു പ്രാര്‍ത്ഥന. “എല്ലാ രാത്രിയും” പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇത് തന്നെ ഏറെ സ്വാധീനിച്ചു. നാല് ആഴ്ചകൾ കഴിഞ്ഞാണ് ഗര്‍ഭിണിയായ വിവരം അറിയുന്നത്. താന്‍ അപ്പോളോയെ ഉദരത്തില്‍ വഹിക്കുകയായിരിന്നു. ഇത് പൂർണ്ണമായും ഒരു സമ്മാനമായിരിന്നു.

വൈകാതെ ദൈവത്തെ തേടാനുള്ള ക്ഷണം മനസില്‍ നിറയുകയായിരിന്നു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ക്രിസ്തീയ പ്രബോധനങ്ങള്‍ക്കായി ഓൺലൈനിൽ തിരഞ്ഞപ്പോൾ ഫാ. മൈക്ക് ഷ്മിറ്റ്സിന്റെ പ്രസംഗങ്ങൾ കണ്ടെത്തി. ഇത് തന്റെ വിശ്വാസം കൂടുതൽ ആഴത്തിലാക്കി. ആ സന്ദേശങ്ങള്‍ എന്നെ ശരിക്കും മാറ്റിമറിച്ചു. ഞാൻ അലറിവിളിക്കുകയും തീപിടിക്കുകയും ചെയ്തതായി ഓർക്കുന്നു. സത്യം കണ്ടെത്തിയതുപോലെ അനുഭവമായിരിന്നു അതെന്നും താരം വിവരിച്ചു. മൂന്ന് ഗ്രാമി അവാർഡുകൾ, അമേരിക്കൻ സംഗീത അവാർഡ് , ഒരു ബ്രിട്ടീഷ് അവാർഡ് , വേൾഡ് മ്യൂസിക് അവാർഡ് , ബിൽബോർഡ് മ്യൂസിക് അവാർഡുകൾ തുടങ്ങീ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയ താരമാണ് ഗ്വെൻ സ്റ്റെഫാനി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »