India - 2026

ലെയോ പാപ്പ വത്തിക്കാനിൽ തിരികെയെത്തി

പ്രവാചകശബ്ദം 29-07-2026 - Wednesday

വത്തിക്കാന്‍ സിറ്റി: ഒരു മാസത്തോളം നീണ്ട പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, വിശ്രമത്തിനും ശേഷം ലെയോ പാപ്പ വത്തിക്കാനിൽ തിരികെയെത്തി. ജൂലൈ അഞ്ചാം തീയതി മുതല്‍ ഇറ്റലിയിലെ കാസ്റ്റല്‍ ഗന്ധോൾഫോയിലുള്ള വേനൽക്കാല വസതിയിൽ ചെലവഴിക്കുകയായിരിന്ന ലെയോ പാപ്പ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വത്തിക്കാനില്‍ മടങ്ങിയെത്തിയത്. വത്തിക്കാനിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപായി ഏതാനും കുട്ടികളെ ആശീർവദിക്കുകയും, കാറിൽ ഇരുന്നുകൊണ്ട് തന്നെ ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. വിശ്രമ ദിവസങ്ങളിലും പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.

ഓരോ ഞായറാഴ്ചകളിലും പാപ്പ നയിച്ച മധ്യാഹ്ന പ്രാർത്ഥന വേളയിൽ പങ്കുചേരുവാൻ അനേകായിരങ്ങളാണ്, കാസ്റ്റല്‍ ഗന്ധോൾഫോയ്ക്കു സമീപം എത്തിച്ചേർന്നത്. ഇതിനിടെ റോമിലെ പാവങ്ങളായ ഇരുനൂറോളം ആളുകൾക്കൊപ്പം, ലെയോ പാപ്പ ഉച്ചഭക്ഷണം കഴിച്ചിരിന്നു. ജൂലൈ 20-ന് മോന്തെകാസിനോയിലെ ബെനഡിക്റ്റൈൻ ആശ്രമത്തിലേക്കും, ജൂലൈ 22-ന് വല്ലെപിയേത്രയിലെ പരിശുദ്ധ ത്രിത്വത്തിന്റെ തീർത്ഥാടന കേന്ദ്രത്തിലേക്കും, വിശുദ്ധ ബെനെഡിക്റ്റിന്റെയും, വിശുദ്ധ സ്‌കോളാസ്റ്റിക്കയുടെയും ആശ്രമത്തിലേക്കുമുള്ള സന്ദർശനങ്ങളും, ഈ ദിവസങ്ങളില്‍ നടത്തിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »