India - 2026

ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി സമാപനം 9 മുതല്‍

പ്രവാചകശബ്ദം 07-07-2026 - Tuesday

ഷിക്കാഗോ: ഇന്ത്യക്കു പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരുവർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഒന്പതു മുതൽ 12 വരെ നടക്കുന്ന കൺവൻഷനോടെ സമാപിക്കും. രൂപത അ ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

അമേരിക്കയിലെ ഷിക്കാഗോ മക്കോർമിക്ക് പ്ലേയിസ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള മൂവായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. സീറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരും. സമാപനസമ്മേളനത്തിൽ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കും.

പൊതുസമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉ ദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച്ബിഷപ്പുമാരായ മാർ ആൻ ഡ്രൂസ് താഴത്ത്, മാർ തോമസ് തറയിൽ, മാർ ജോസ് കല്ലുവേലിൽ, മാർ ഏൾ ഫെർണാണ്ട സ്, സീറോ മലങ്കര സഭാ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് എന്നിവർ പങ്കെടുക്കും. ബാഹ്യമായ കണ്ണുകൾ കൊണ്ടല്ല, വിശ്വാസത്താലാണ് ഞങ്ങൾ സഞ്ചരിക്കുന്നത് എന്ന ബൈബിൾ വാക്യമാണ് കൺവൻഷൻ്റെ പ്രധാന തീം.


Related Articles »