News - 2026

കൊടും തണുപ്പില്‍ വൈദ്യുതി നീക്കുന്നു, റഷ്യ യുക്രൈനില്‍ നടത്തുന്നത് വംശഹത്യ: പേപ്പല്‍ പ്രതിനിധിയായ കര്‍ദ്ദിനാള്‍

പ്രവാചകശബ്ദം 29-01-2026 - Thursday

കീവ്: റഷ്യ യഥാര്‍ത്ഥത്തില്‍ യുക്രൈനില്‍ നടത്തുന്നത് വംശഹത്യയാണെന്ന് മാര്‍പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി. ശൈത്യകാലത്ത് യുക്രൈനിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ റഷ്യൻ ആക്രമണങ്ങൾ വംശഹത്യയ്ക്കു സമാനമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രൈനിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് അതിന്റെ ഊർജ്ജ മേഖലയെ നശിപ്പിക്കുകയും യുക്രേനിയക്കാരെ മരവിപ്പിക്കുകയും ചെയ്യുക എന്നതാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ ശൈത്യകാലത്ത് പലതവണ കീവിൽ ഉണ്ടായിരുന്നു. വർഷത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത് നഗരം വൈദ്യുതിയില്ലാതെ അവശേഷിക്കുമ്പോൾ അത് ഒരു പേടിസ്വപ്നമാണ്. ആളുകളെ സംബന്ധിച്ച മാരകമായ ഒരു അപകടമാണിത്. യുക്രൈനിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് അതിന്റെ ഊർജ്ജ മേഖലയെ നശിപ്പിക്കുകയും യുക്രേനിയക്കാരെ മരവിപ്പിക്കുകയും ചെയ്യുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. യുദ്ധത്തിന്റെ നിയമങ്ങൾക്കും ധാർമ്മിക മാനദണ്ഡങ്ങൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ വളരെ വ്യക്തമായ അടയാളങ്ങളാണ് ഇതെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

തണുത്ത വീടുകളിൽ കുട്ടികള്‍ കഴിയുകയാണെന്നും പൌരന്മാരും സൈനികരും പോരാടുകയാണെന്നും കീവിൽ നിന്നുള്ള ശബ്ദം ലോകം മുഴുവൻ കേൾക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും യുക്രൈന്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ഷെവ്ചുക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. അതേസമയം ജനുവരി 24ന്, അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ചു റഷ്യ യുക്രൈന്‍റെ ഊർജ്ജ സംവിധാനത്തിന് നേരെ വലിയ തോതിലുള്ള ആക്രമണം നടത്തിയിരിന്നു. ഏകദേശം 1.2 ദശലക്ഷം വീടുകൾക്ക് വൈദ്യുതി തടസ്സപ്പെടുത്തിയ ആക്രമണമായിരിന്നു ഇത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »