News - 2026
സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയ്ക്ക് പുതിയ അണ്ടര്‍ സെക്രട്ടറി
പ്രവാചകശബ്ദം 26-11-2025 - Wednesday
വത്തിക്കാന്‍ സിറ്റി: മനുഷ്യ വ്യക്തിയെയും അവനു ദൈവം നൽകിയ അന്തസ്സിനെയും, മനുഷ്യാവകാശങ്ങളെയും, ആരോഗ്യത്തെയും, നീതിയെയും, സമാധാനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപം നല്‍കിയ സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പുതിയ അണ്ടര്‍ സെക്രട്ടറിയായി സ്ലോവാക്യന്‍ സ്വദേശിയായ മോൺ. ജോസഫ് ബർലാഷിനെ, ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.
2020 ഒക്ടോബർ മാസം മുതൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ, പൊതുകാര്യങ്ങൾക്കായുള്ള വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചുവരികെയാണ് പുതിയ ഉത്തരവാദിത്വം മോൺ. ജോസഫിന് ലഭിച്ചിരിക്കുന്നത്. 1985 മെയ് 7 ന് സ്ലോവാക്യയിലെ സ്നിനയിൽ ജനിച്ച മോൺ. ജോസഫ്, 2010 ജൂൺ 19 ന് കോസീസ് അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി.
2022ൽ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മാതൃഭാഷയ്ക്കു പുറമേ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. മോൺ. ജോസഫ് ബർലാഷിനെ പരിശുദ്ധ സിംഹാസനത്തിനായുള്ള സേവനത്തിന്റെ ഈ പുതിയ ഘട്ടത്തിൽ സന്തോഷമുണ്ടെന്നും ഒറ്റയ്ക്ക്’ ആയിരിക്കുന്നതിലൂടെയല്ല, മറിച്ച് ‘ഒരുമിച്ച്’ ആയിരിക്കുന്നതിലൂടെ പരിശുദ്ധ പിതാവിനും സഭയ്ക്കും വേണ്ടിയുള്ള സേവനത്തിന്റെ ഒരു യഥാർത്ഥ ഉപകരണമായി മാറുവാന്‍ ശ്രമിക്കുമെന്നും മോണ്‍. ജോസഫ് വ്യക്തമാക്കി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















