News
ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 53 മണി ജപമാല
പ്രവാചകശബ്ദം 20-06-2025 - Friday
തൃശൂർ അതിരൂപതയുടെ മരിയൻ തീർത്ഥാടനകേന്ദ്രമായ ഏനാമാക്കൽ കോഞ്ചിറ പരി. പോംപേ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ 138-ാം തിരുന്നാളിനോടാനുബന്ധിച്ച് തയാറാക്കിയ ജപമാലയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് "ജപമണിനാദം 2025" എന്ന വീഡിയോ തയാറാക്കിയിരിക്കുന്നത്.
മലയാളം കൂടാതെ ഈശോ സംസാരിച്ച ഭാഷയായ അരമായ ഉള്‍പ്പെടെ 53 ഭാഷകളിലാണ് ജപമാല പ്രാര്‍ത്ഥന മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകള്‍ കൂടാതെ ഹംഗേറിയന്‍, റഷ്യന്‍, പോര്‍ച്ചുഗീസ്, യുക്രേനിയന്‍, പോളിഷ്, സ്ലോവാക്യന്‍, ഗ്രീക്ക്, ചൈനീസ്, അറബിക്, സിംഹള, ഹീബ്രു തുടങ്ങിയ വിവിധ ഭാഷകളിലാണ് 'നന്മ നിറഞ്ഞ മറിയമേ' പ്രാര്‍ത്ഥന ചൊല്ലുന്നത്. വീഡിയോയുടെ പ്രകാശനം ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാർ ജോസഫ് തൈക്കാട്ടിൽ കോഞ്ചിറ തീർത്ഥ കേന്ദ്രത്തിൽ നേരത്തെ നിർവഹിച്ചിരിന്നു.
More Archives >>
Page 1 of 1099
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...







