News
മലയാളത്തിലുള്ള പ്രാർത്ഥന ഉയര്‍ത്തിയത് കോട്ടയം സ്വദേശി അഞ്ജു
സ്വന്തം ലേഖകന്‍ 06-02-2019 - Wednesday
അബുദാബി: മാർപാപ്പയുടെ ബലിയർപ്പണ വേദിയിൽ മലയാളത്തിൽ മധ്യസ്ഥ പ്രാർത്ഥന ചൊല്ലി ശ്രദ്ധയാകര്‍ഷിച്ചത് കോട്ടയം സ്വദേശി അഞ്ജു തോമസ്. അബുദാബിയിൽ വ്യവസായിയായ കോട്ടയം ഇരവുചിറ മരിയ സദനത്തിൽ തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു. അബുദാബി യൂണിവേഴ്സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് അഞ്ജു.
"അനന്ത സൗന്ദര്യത്തിന്റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദര്‍ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള്‍ ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാന്‍ ഇടയാക്കണമെ.." എന്ന പ്രാര്‍ത്ഥനയാണ് പതിനായിരകണക്കിന് മലയാളികളെ സാക്ഷിയാക്കി ബലിപീഠത്തിനരികെ നിന്ന് അഞ്ജു ചൊല്ലിയത്. മലയാളം കൂടാതെ കൊറിയന്‍, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്‍ദ്ദു എന്നീ അഞ്ചു ഭാഷകളിലും പ്രാര്‍ത്ഥന നടന്നു.
More Archives >>
Page 1 of 416
More Readings »
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'ഗ്രേറ്റ് എവേക്കനിംഗ്' കൺവെൻഷൻ നാളെ യുകെയില്‍
പ്രശസ്ത വചനപ്രഘോഷകനും പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി സന്യാസ സമൂഹത്തിന്റെ സ്ഥാപകനും അഭിഷേകാഗ്നി...

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികൻ 98-ാം വയസിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
വാഷിംഗ്ടണ്‍ ഡിസി: രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മുന്‍ അമേരിക്കൻ സൈനികന് 98-ാം വയസിൽ...

ക്രൂശിത രൂപവും വിശുദ്ധ ബൈബിളും സാക്ഷിയാക്കി പെറുവിലെ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ
ലിമ: അടുത്ത അഞ്ചു വര്‍ഷത്തേക്ക് പെറുവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെയ്കോ സോഫിയ...

ആഫ്രിക്കന്‍ സഭയ്ക്കു പിന്തുണയുമായി വീണ്ടും അമേരിക്കന്‍ മെത്രാന് സമിതി; 3 ദശലക്ഷം ഡോളറിന്റെ സഹായം വിതരണം ചെയ്തു
വാഷിംഗ്ടണ്‍ ഡിസി: മധ്യ ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന കത്തോലിക്ക സന്യാസിനികള്‍...

വത്തിക്കാന്‍ കരാറിന്റെ അംഗീകാരത്തോടെ ചൈനയില്‍ വീണ്ടും മെത്രാഭിഷേകം
ബെയ്ജിംഗ്: വത്തിക്കാനും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ബാമെങ്...

വടക്കൻ അറേബ്യയിലെ ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിച്ച് ബിഷപ്പ് ബെരാർഡി
ബഹ്റൈന്‍: മധ്യപൂര്‍വ്വേഷ്യ സംഘര്‍ഷങ്ങളുടെ പിടിയില്‍ അമരുന്നതിനിടെ പ്രത്യാശയുടെയും...






