Purgatory to Heaven. - December 2025
അമലോത്ഭവനാഥയോടുള്ള ഭക്തി വഴി യേശുവിനെ കണ്ടുമുട്ടുക
സ്വന്തം ലേഖകന്‍ 08-12-2022 - Thursday
“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു (ലൂക്കാ 1:38).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 8
പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന സ്ഥലങ്ങളായ ലൂര്‍ദ്ദ്, ഫാത്തിമ, ഗ്വാഡലൂപ്പ എന്നിവയെ “ആത്മീയ ചികിത്സാലയങ്ങള്‍” എന്നാണു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ വിളിക്കുന്നത്. ദൈവത്തെ കേന്ദ്രമാക്കാതെയുള്ള ജീവിതം, കാരുണ്യവും അനുതാപവും ഇല്ലാത്ത അവസ്ഥ, ജീവിതത്തോടുള്ള വിരക്തി തുടങ്ങിയവയാകുന്ന അസുഖങ്ങളുമായി പലരും ഇവിടങ്ങളില്‍ എത്തുന്നു.
ദൈവമാതാവിന്റെ മാതൃസഹജമായ മാധ്യസ്ഥം വഴിയും, ദൈവാനുഗ്രഹം വഴിയും ഈ ദേവാലയങ്ങളില്‍ ശക്തമായ മനപരിവര്‍ത്തനങ്ങള്‍ നടക്കുന്നു. ദൈവം തന്റെ വചനങ്ങള്‍ വഴി ഇവിടെ രോഗശാന്തി വര്‍ഷിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയും, അനുരജ്ഞന കൂദാശയും അമലോത്ഭവ മാതാവിന്റെ മാധ്യസ്ഥവും വഴി രോഗികള്‍ യേശുവിനെ കണ്ടു മുട്ടുന്നു.
വിചിന്തനം:
പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള ഏതെങ്കിലും ദേവാലയം സന്ദര്‍ശിക്കുക. അമലോത്ഭവ മാതാവിനോടുള്ള നിങ്ങളുടെ ഭക്തിയില്‍ ആഴപ്പെടുക. അതുവഴി അവളുടെ മാതൃസഹജമായ ആശ്ലേഷം നമ്മുടെ മരണസമയത്ത് നമ്മുക്ക് ആശ്വാസം പകരും.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

















