News - 2026

ലോകത്തെ ഏറ്റവും ഉയരം കൂടിയ ഫാത്തിമ രൂപം ബ്രസീലില്‍

പ്രവാചകശബ്ദം 25-11-2025 - Tuesday

സിയേര: ഫാത്തിമ മാതാവിന് സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രൂപം വടക്കുകിഴക്കൻ ബ്രസീലില്‍ അനാച്ഛാദനം ചെയ്തു. നവംബർ 13ന് ബ്രസീലിലെ സിയേര സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രാറ്റോയിലെ മരിയൻ ജൂബിലിയുടെ സമാപന ദിവ്യബലിക്കിടെയാണ് രൂപം അനാച്ഛാദനം ചെയ്തത്. പ്രമുഖ ശില്പിയായ റാനിൽസൺ വിയാനയാണ് 177 അടി ഉയരമുള്ള ഈ രൂപം ഒരുക്കിയത്.

അനുഗ്രഹീതമായ ക്രാറ്റോ ദേശത്ത്, ഫാത്തിമ മാതാവിന്റെ മനോഹരമായ രൂപം, സ്ഥാപിച്ചതില്‍ തങ്ങളുടെ ഹൃദയങ്ങൾ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മുഴുവൻ ലോകത്തിനുമുള്ള പ്രാർത്ഥനയുടെയും, പശ്ചാത്താപത്തിന്റെയും, പ്രത്യാശയുടെയും ഒരു അടയാളമാണിതെന്നും ക്രാറ്റോയിലെ ബിഷപ്പ് മാഗ്നസ് ഹെൻറിക് ലോപ്സ് പറഞ്ഞു.

ഭാവി തലമുറയെ നശിപ്പിക്കുന്ന പല വിപത്തുകളും ചുറ്റുമുണ്ടെന്നും നമ്മുടെ നാട്ടിൽ ഫാത്തിമയുടെ സന്ദേശത്തിന് അടിയന്തിരമായ പ്രസക്തിയുണ്ടെന്നും ബിഷപ്പ് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുർബാനയുടെ അവസാനം, മോൺ. മാഗ്നസ് ഹെൻറിക് വിശ്വാസികൾക്ക് പൂർണ്ണമായ ദണ്ഡവിമോചനത്തോടെ അപ്പസ്തോലിക ആശീര്‍വാദം നൽകിയിരിന്നു. നൂറുകണക്കിനാളുകളാണ് പരിപാടിയില്‍ സംബന്ധിച്ചത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »