മധ്യകാലഘട്ടത്തിൽ മാർപാപ്പമാർക്ക് 'പേപ്പൽ സ്റ്റേറ്റ്സ്' എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളുടെ മേൽ ഭൗതികമായ ഭരണാധികാരം ഉണ്ടായിരുന്ന കാലം മുതൽക്കേ നാണയങ്ങളിൽ പാപ്പയുടെ ചിത്രം പതിപ്പിക്കാറുണ്ടായിരുന്നു. വത്തിക്കാൻ സിറ്റി സ്ഥാപിതമായതിന് തൊട്ടുപിന്നാലെ, പാപ്പയുടെ ചിത്രം ആലേഖനം ചെയ്ത ലിറ നാണയങ്ങൾ പുറത്തിറക്കിയിരുന്നു. 2001-ൽ യൂറോ ഔദ്യോഗിക കറൻസിയായി സ്വീകരിച്ചതോടെ വത്തിക്കാൻ ലിറ നാണയങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കുകയായിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
News
ഒരു പതിറ്റാണ്ടിനു ശേഷം മാർപാപ്പയുടെ മുഖചിത്രമുള്ള പുതിയ യൂറോ നാണയങ്ങളുമായി വത്തിക്കാന്‍
പ്രവാചകശബ്ദം 07-08-2026 - Friday
വത്തിക്കാന്‍ സിറ്റി: ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായി വത്തിക്കാൻ പുറത്തിറക്കുന്ന പുതിയ സ്മാരക യൂറോ നാണയങ്ങളിൽ, മാർപാപ്പയുടെ മുഖചിത്രവും. പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണത്തെ ആദരിക്കുന്നതിനായി പുറത്തിറക്കുന്ന വത്തിക്കാൻ യൂറോ കളക്ടർ നാണയങ്ങളുടെ ഭാഗമാണ് ഇവയെന്ന് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് അറിയിച്ചു. തന്റെ ചിത്രം നാണയങ്ങളിൽ ഉപയോഗിക്കരുതെന്ന ഫ്രാൻസിസ് മാര്‍പാപ്പയുടെ വ്യക്തിപരമായ അഭ്യർത്ഥനയെത്തുടർന്ന് 2014-നു ശേഷം ഇതാദ്യമായാണ് നാണയങ്ങളിൽ മാർപാപ്പയുടെ ചിത്രം പതിക്കുന്നത്.
5 യൂറോയുടെ നാണയം ഒഴികെ, വത്തിക്കാൻ നാണയങ്ങൾ യൂറോയെ പൊതുനാണയമായി സ്വീകരിച്ചിട്ടുള്ള 21 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലും സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കാം. മാർപാപ്പയുടെ മുഖം പതിച്ച ആദ്യത്തെ നാണയങ്ങളല്ല ഇവയെങ്കിലും, തികച്ചും സവിശേഷമായ ഒരു രൂപകൽപ്പനയുടെ ഭാഗമായാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. 1 സെന്റ്, 2 സെന്റ്, 5 സെന്റ് നാണയങ്ങളിൽ ലെയോ പാപ്പയുടെ ഔദ്യോഗിക ചിഹ്നവും (coat of arms), ഉയർന്ന മൂല്യമുള്ള നാണയങ്ങളിൽ അദ്ദേഹത്തിന്റെ മുഖചിത്രവുമാണ് പതിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

















