India - 2026

സമൂഹത്തിനുവേണ്ടി സഹനം ഏറ്റെടുത്ത യുവതയെയാണ് ഡൽഹിയിൽ കണ്ടതെന്ന് മാർ തോമസ് തറയിൽ

പ്രവാചകശബ്ദം 27-07-2026 - Monday

തിരുവനന്തപുരം: സമൂഹത്തിൽ നന്മയുണ്ടാകാൻ വേണ്ടി സഹനങ്ങൾ ഏറ്റെടുത്ത ചെറുപ്പക്കാരെയാണ് ഡൽഹി സമരത്തിൽ കാണാൻ കഴിഞ്ഞതെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. തിരുവനന്തപുരം പോങ്ങുംമൂട് വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന തിരുക്കർമത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്.

ഡൽഹിയിൽ സമരം നടത്തിയ യുവാക്കൾക്കു നേരെ അതിക്രൂരമായ ലാത്തിച്ചാർജുണ്ടായി. പക്ഷേ ലാത്തിച്ചാർജുണ്ടാകുമ്പോൾ ഓടിപ്പോകുന്ന ജനക്കൂട്ടങ്ങളെ കണ്ട് പരിശീലിച്ച നമ്മളെ ആ ചെറുപ്പക്കാർ അത്ഭുതപ്പെടുത്തി. ലാത്തിക്കു മുന്നിൽ അവർ സധൈര്യം നിന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റ അനേകം കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. അവരെല്ലാം സമൂഹത്തിൽ നന്മയുണ്ടാകാൻ വേണ്ടി വലിയ സഹനങ്ങൾ ഏറ്റെടുക്കുകയായിരുന്നെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.


Related Articles »