India - 2026

കോതമംഗലത്ത് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു

പ്രവാചകശബ്ദം 01-07-2026 - Wednesday

കോതമംഗലം: യാത്രാമധ്യേ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കത്തോലിക്ക സന്യാസിനി മരിച്ചു. സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ ഹെയ്സ്ലെറ്റ് എസ്.ഡി (56) ആണ് മരിച്ചത്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു സിസ്റ്റർ ഹെയ്സ്ലെറ്റ് കോഴിപ്പിള്ളി എസ് ഡി കോൺവെന്റിലെ അംഗം കൂടിയായിരിന്നു.

ഇന്നലെ രാവിലെ എട്ടരയോടെ കോഴിപ്പിള്ളി ഗവൺമെന്റ് എൽപി സ്‌കൂളിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ബസ് വളവ് തിരിയുന്നതിനിടെ സിസ്റ്റർ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. മൃതദേഹം നാളെ (വ്യാഴം) രാവിലെ ആറിന് കോഴിപ്പിള്ളി എസ്.ഡി കോൺവെന്റിൽ എത്തിക്കും. സംസ്കാരം നാളെ വൈകുന്നേരം 3.30 ന് എസ്.ഡി കോൺവെന്റ് പ്രോവിൻസ് ഹൗസിൽ നടക്കും.


Related Articles »