News
ഏറ്റവും എളിയ ജോലികളും ഏറ്റവും ഭാരിച്ച ഉത്തരവാദിത്തങ്ങളും ഒരേ സമർപ്പണത്തോടെ നിർവഹിച്ച വ്യക്തി: കർദ്ദിനാൾ റുയിനിയെ അനുസ്മരിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 19-06-2026 - Friday
വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും അടുത്ത സഹകാരിയായി പ്രവര്‍ത്തിക്കുകയും വത്തിക്കാനിലെ നിര്‍ണ്ണായക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്ത കർദ്ദിനാൾ കാമിലോ റുയിനിയുടെ സംസ്കാര ചടങ്ങുകൾക്ക് ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകി. ഇന്നലെ ജൂൺ 18ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ നടന്നത്. ഇറ്റാലിയൻ സഭയിലെ ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളായ കർദ്ദിനാൾ കാമിലോ റുയിനിയ്ക്കു വിടപറയാൻ നിരവധി കര്‍ദ്ദിനാളുമാരും ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും എത്തിയിരിന്നു.
കർത്താവ് അദ്ദേഹത്തെ ഏൽപ്പിക്കാൻ ആഗ്രഹിച്ച ഏറ്റവും എളിയ ജോലികളും ഏറ്റവും ഭാരിച്ച ഉത്തരവാദിത്തങ്ങളും ഒരേ സമർപ്പണത്തോടെ നിർവഹിച്ച വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ റൂയിനിയെന്നു മൃതസംസ്കാര ശുശ്രൂഷയ്ക്കിടെ ലെയോ പാപ്പ അനുസ്മരിച്ചു. വർഷങ്ങളോളം അദ്ദേഹം സഭയെ സേവിച്ചു, കർത്താവ് അദ്ദേഹത്തെ ഏൽപ്പിക്കാൻ ആഗ്രഹിച്ച ഏറ്റവും എളിയ ജോലികളും ഏറ്റവും ഭാരിച്ച ഉത്തരവാദിത്തങ്ങളും ഒരേ സമർപ്പണത്തോടെ നിർവഹിച്ചു. റൂയിനിയുടെ ദീർഘവും സ്വാധീനമുള്ളതുമായ സഭാ സേവനം സഭാ സമൂഹത്തിന്റെ യാത്രയിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുന്നതായിരിന്നുവെന്നും പാപ്പ അനുസ്മരിച്ചു.
1991 മുതൽ 2007 വരെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായും 1991 മുതൽ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും, ലാറ്ററൻ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് കർദ്ദിനാൾ കാമില്ലോ റൂയിനി. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയെ സംബന്ധിച്ച കമ്മീഷന്റെ നേതൃസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇറ്റലിയിലെ യാഥാസ്ഥിതിക മെത്രാന്മാരുടെ പ്രധാന ശബ്ദങ്ങളിൽ ഒരാളായി അദ്ദേഹം അറിയപ്പെട്ടിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















