India - 2026
മലയാറ്റൂർ കുരിശുമുടി തിരുനാൾ ഏപ്രിൽ 9 മുതല്‍
പ്രവാചകശബ്ദം 21-03-2026 - Saturday
കാലടി: വിശുദ്ധ വാരം അടുത്തതോടെ മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകുന്നു. കുരിശുമുടി തിരുനാൾ ഏപ്രിൽ 9, 8, 10, 11 തിയതികളിൽ നടക്കും. മാർച്ച് 1 മുതൽ 50 ദിന വ്രതാനുഷ്ഠാനങ്ങൾ മലയാറ്റൂർ പള്ളി യിലും കുരിശുമുടി പള്ളിയിലും തുടങ്ങിയതായി ഇടവക വികാരി ഫാ. ജോസ് ഒഴലക്കാട്ട് പറഞ്ഞു. ഓശാന ഞായർ മുതൽ താഴത്തെ പളിയിലും കുരിശുമുടി പള്ളിയിലും പ്രത്യേക കുർബാനയും കുമ്പസാരവും ഉണ്ടായിരിക്കും.
സർക്കാർ സംവിധാനങ്ങളുടെ ഏകോപനം നടന്നുവരുന്നു. പോലീസ്, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി സർവീസുകൾ, കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ സംവിധാനങ്ങൾ, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സേവനം, ഗതാഗത പരിഷ്കരണം എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബൈബിൾ കൺവെൻഷൻ 26,27, 28 തിയതികളിൽ നടക്കും.

















