News - 2026
കൊളംബിയ ഭൂകമ്പം: പ്രാർത്ഥനയും ഐക്യദാർഢ്യവുമായി ലാറ്റിന്‍ അമേരിക്കൻ മെത്രാൻ സമിതി
പ്രവാചകശബ്ദം 11-08-2026 - Tuesday
മെക്സിക്കോ സിറ്റി: കൊളംബിയയിൽ അനേകരുടെ ജീവനെടുത്ത ശക്തമായ ഭൂകമ്പത്തിൽ കൊളംബിയൻ ജനതയ്ക്ക് ഐക്യദാർഢ്യവും പ്രാര്‍ത്ഥനയുമായി ലാറ്റിനമേരിക്കൻ മെത്രാന്മാർ. കൊളംബിയയിലെ സഭയ്ക്കും ജനങ്ങൾക്കുമായി പ്രാർത്ഥനയിൽ പങ്കുചേരുന്നതായി മെക്സിക്കോ, പെറു, അർജന്റീന, ചിലി എന്നീ രാജ്യങ്ങളിലെ കത്തോലിക്ക മെത്രാന്മാര് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊളംബിയയിലെ സഭയോടു ചേര്‍ന്നു മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസും പ്രാർത്ഥനയിൽ പങ്കുചേരുകയാണെന്നു മെക്സിക്കൻ മെത്രാന്മാർ 'എക്സ്' (X) അക്കൗണ്ടിൽ കുറിച്ചു.
പെറുവിലെ മെത്രാന്മാരും കൊളംബിയൻ ജനതയോടും രാജ്യത്തെ കത്തോലിക്ക സഭയോടും ആഴത്തിലുള്ള അടുപ്പവും ഐക്യദാർഢ്യവും അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടെ ദുരന്തബാധിതർക്കായി പ്രാർത്ഥിക്കുന്നതായി മെത്രാന് സമിതി പ്രസ്താവിച്ചു. മരിച്ചവരെ ദൈവം തന്റെ സന്നിധിയിലേക്ക് സ്വീകരിക്കാനും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസവും ശക്തിയും നൽകാനും അവർ പ്രാർത്ഥിച്ചു. പരിക്കേറ്റവർക്കും ദുരന്തബാധിതർക്കും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുമായി പ്രാർത്ഥിക്കണമെന്ന് പെറുവിലെ മെത്രാന്മാർ ആഹ്വാനം ചെയ്തു.
JUST IN: At least 111 killed, 87 injured after 7.4 M earthquake in Colombia; 1,575 homes damaged — President de la Espriella pic.twitter.com/xgf8bgdPgj
— Rapid Report (@RapidReport2025) August 10, 2026
ചിലിയിലെ മെത്രാൻ സമിതിയും കൊളംബിയൻ ജനതയ്ക്കും ഇടയന്മാർക്കും അടുപ്പം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വീടുകൾ തകർന്നതിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കുമായി പ്രാർത്ഥിക്കുന്നതായി മെത്രാന് സമിതി അറിയിച്ചു. ചിലിയിൽ കഴിയുന്ന കൊളംബിയൻ സമൂഹത്തിന്റെ ആശങ്കകളിലും പങ്കുചേരുന്നതായി അറിയിച്ച മെത്രാൻമാർ, ദുരന്തബാധിതർക്കായി പ്രാർത്ഥിക്കാനും സിവിൽ, സഭാ സ്ഥാപനങ്ങൾ നടത്തുന്ന മാനുഷിക സഹായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും വിശ്വാസികളോട് ആഹ്വാനം ചെയ്തു. അർജന്റീനയിലെ മെത്രാന്മാരും കൊളംബിയൻ സഭയ്ക്കും ജനങ്ങൾക്കും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.
Desde la Conferencia del Episcopado Mexicano nos unimos en oración con el @CelamWeb y con toda la Iglesia en #Colombia ante el #sismo que ha ocurrido el día de hoy.
— CEM (@IglesiaMexico) August 10, 2026
Expresamos nuestra cercanía y solidaridad con las familias afectadas. Pedimos a Dios fortaleza y esperanza para… pic.twitter.com/B37nO2vhlx
പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ ഇതുവരെ കുറഞ്ഞത് 132 പേർ മരണപ്പെടുകയും 570 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ നൂറ്റാണ്ടിൽ ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. തകർന്നുവീണ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള അടിയന്തര രക്ഷാപ്രവർത്തനം വിവിധ നഗരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















