News - 2026

ഇക്വഡോറില്‍ കടലില്‍ മുങ്ങിത്താഴ്ന്ന അൾത്താര ബാലന്മാരെ രക്ഷിക്കുന്നതിനിടെ രണ്ടു വൈദികര്‍ മരിച്ചു

പ്രവാചകശബ്ദം 16-03-2026 - Monday

ക്വിറ്റോ: ഇക്വഡോറിലെ കടൽത്തീരത്ത് മുങ്ങിത്താഴുകയായിരുന്ന രണ്ട് അൾത്താര ബാലന്മാരെ രക്ഷിക്കുന്നതിടെ രണ്ടു വൈദികര്‍ മരിച്ചു. മാർച്ച് 13 വെള്ളിയാഴ്ചയാണ് ഡൗൾ രൂപതാംഗമായ ഫാ. അൽഫോൻസോ അവിലസ് പെരെസ്, സാൻ ജാസിന്റോ രൂപതാംഗമായ ഫാ. പെഡ്രോ അൻസോട്ടെഗുയി എന്നിവരാണ് മരണപ്പെട്ടത്. തീരദേശ പട്ടണമായ പ്ലേയാസിൽ നോമ്പുകാലത്തു അൾത്താര ശുശ്രൂഷകര്‍ക്ക് വേണ്ടി ഒരുക്കിയിരിന്ന ധ്യാനത്തിനിടെ കടലിൽ പോയവരാണ് മുങ്ങിത്താഴ്ന്നത്.

എന്നാല്‍ സ്വജീവന്‍ വകവെയ്ക്കാതെ ഫാ. അൽഫോൻസോ അവിലസ് പെരെസ്, ഫാ. പെഡ്രോ അൻസോട്ടെഗുയി എന്നിവര്‍ അള്‍ത്താര ബാലന്മാരെ രക്ഷിക്കുവാന്‍ കടലിലേക്ക് ഇറങ്ങുകയായിരിന്നു. ഇവരെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും വൈദികര്‍ക്ക് ജീവന്‍ നഷ്ട്ടമായി. വൈദികരുടെ മൃതസംസ്കാരം നടന്നു. ഇക്വഡോർ പ്രസിഡന്റിന്റെ ഭാര്യ ഡാനിയേൽ നൊബോവ, പ്രസിഡന്റിന്റെ അമ്മ അന്നബെല്ല അസിൻ എന്നിവരുൾപ്പെടെ നിരവധി വിശ്വാസികൾ സാൻ ആൽബെർട്ടോ മാഗ്നോ ഇടവകയിൽ എത്തിച്ചേർന്നു.

സ്നേഹിതന് വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന വചനം ജീവിതത്തില്‍ സ്വാംശീകരിച്ച രണ്ടു വൈദികരെയും ഗ്വായാക്വിലിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് കാബ്രെറ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ അനുസ്മരിച്ചു. തന്നെ ഭരമേൽപ്പിച്ചവർക്കായി തന്നെത്തന്നെ സമർപ്പിച്ചുക്കൊണ്ട് അവര്‍ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിയെന്നും ഈ സാഹചര്യങ്ങളിൽ കർത്താവ് തന്റെ കൃപയും അനുഗ്രഹവും കൊണ്ട് നിറയ്ക്കുകയാണെന്നും കർദ്ദിനാൾ ലൂയിസ് കാബ്രെറ പറഞ്ഞു. വൈദികരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും വിശ്വാസികള്‍.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »