News - 2026

വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിലേക്ക് മലയാളി വൈദികന്‍

പ്രവാചകശബ്ദം 07-01-2026 - Wednesday

റോം/ ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വൈദികനായ റവ. ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിയമിതനായി. 1964ൽ വിവിധ മതങ്ങൾക്കിടയിൽ ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങൾക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിൻ്റെ നിയമനം.

ചങ്ങനാശേരി സ്വദേശിയായ അദ്ദേഹം സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഇടവകാംഗമാണ്. ഇതര മത ദൈവശാസ്ത്രത്തിലും വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സംവാദത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോസഫ് റോമിലെ റെജീന അപ്പസ്തോലരും യൂണിവേഴ് സിറ്റിയിൽ ക്രിസ്‌തുവിജ്ഞാനീയത്തിൽ ഗവേഷണം നടത്തിവരവേയാണ് ഈ നിയമനം. മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാടാണ് ഡിക്കാസ്റ്ററിയുടെ അദ്ധ്യക്ഷന്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »