News - 2026
വത്തിക്കാൻ റേഡിയോയുടെ മലയാള വിഭാഗം അറുപതിന്റെ നിറവില്‍
പ്രവാചകശബ്ദം 20-12-2025 - Saturday
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ പിതാവിന്റെയും വത്തിക്കാന്റെയും ആഗോള കത്തോലിക്കാസഭയുടെയും ശുശ്രൂഷയിൽ വത്തിക്കാൻ റേഡിയോയുടെ മലയാള വിഭാഗം അറുപത് വർഷങ്ങൾ പൂർത്തിയാക്കി. 1965-ൽ ആരംഭിച്ച വത്തിക്കാൻ റേഡിയോ മലയാളവിഭാഗം ആറ് പതിറ്റാണ്ട് തികച്ച പശ്ചാത്തലത്തില്‍ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അനുമോദനഫലകം നല്‍കി. ഡിസംബർ 18 വ്യാഴാഴ്ച നടന്ന സമ്മേളനത്തിൽ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കര്‍ദ്ദിനാള്‍ പൗളോ റുഫിനിയാണ് പ്രത്യേക അനുമോദനഫലകം സമ്മാനിച്ചത്.
1965-ൽ പോൾ ആറാമൻ പാപ്പ ഭാരതം സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് മലയാളം, ഹിന്ദി, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിലേക്ക് കൂടി വത്തിക്കാൻ റേഡിയോയുടെ പ്രവർത്തനം വികസിപ്പിച്ചതെന്ന് ഡിക്കാസ്റ്ററി നേതൃത്വം അനുസ്മരിച്ചു. ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഭാഷകളിൽ പ്രക്ഷേപണവും വാർത്താപ്രസിദ്ധീകരണവും നടത്തുന്ന ഒരു സ്ഥാപനമായി വത്തിക്കാൻ വാർത്താവിനിമയ വിഭാഗം മാറിയിട്ടുണ്ട്.
അൻപത്തിയാറു ഭാഷകളിൽ വത്തിക്കാൻ ന്യൂസ് എന്ന പേരിൽ ഡിക്കാസ്റ്ററി വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ വിശിഷ്ട സേവനമനുഷ്ഠിക്കുന്ന വ്യക്തികളെ അനുമോദിക്കുന്നതിനും, അവർക്ക് പേപ്പൽ ബഹുമതികൾ സമ്മാനിക്കുന്നതിനും കൂടിയായിട്ടാണ് ഡിസംബർ 18ന് സമ്മേളനം നടന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















