News - 2026
ദൈവസാന്നിധ്യത്തിൽ എല്ലാത്തിനും മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് ലെയോ പാപ്പ
പ്രവാചകശബ്ദം 07-01-2026 - Wednesday
വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ ജൂബിലി വർഷത്തിന് അവസാനം കുറിച്ചുകൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടു. കർത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാൾ ദിനമായ ഇന്നലെ ജനുവരി ആറാം തീയതി 5800 പേർ ബസിലിക്കയ്ക്കുള്ളിൽ നിന്ന് തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചപ്പോള്‍ പതിനായിരത്തോളം പേർ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായിരുന്നു.
പൂജരാജാക്കന്മാരുടെ ആനന്ദത്തിന്റെയും ഹേറോദേസിന്റെ ഭയത്തിന്റെയും ദിനമാണ് എപ്പിഫനിയെന്ന് വിശുദ്ധ ബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. എല്ലാത്തിനെയും മാറ്റിമറിക്കുന്ന സാന്നിദ്ധ്യമാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തിൽ നാം കാണുന്നത്. ദൈവത്തിന്റെ വരവ്, ദുഃഖമകറ്റുന്നതാണെന്നും എല്ലാം പുതുതാക്കുന്നതാണെന്നും ഓർമ്മിപ്പിച്ച ലെയോ പാപ്പ, വർത്തമാന, ഭാവി കാലങ്ങളെ വ്യത്യസ്തമാക്കുന്ന സാന്നിദ്ധ്യമാണ് ക്രിസ്തുവിൽ നാം കാണുന്നതെന്നും പറഞ്ഞു. ജൂബിലി വർഷത്തിൽ, റോമിലെ നാല് ബസിലിക്കകളിലുമായി മൂന്നേകാൽ കോടിയിലധികം വിശ്വാസികൾ ഈ വർഷം വിശുദ്ധ വാതിൽ കടന്നിരുന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
















