News - 2026

ലോകത്തെ പരിവർത്തനപ്പെടുത്താൻ ക്രിസ്തു സ്വന്തം ജീവിതം സമർപ്പിച്ചു; ക്രിസ്തുമസ് ആശംസയുമായി പിണറായി വിജയന്‍

പ്രവാചകശബ്ദം 25-12-2025 - Thursday

കൊച്ചി: ലോകത്തെ പരിവർത്തനപ്പെടുത്താൻ ക്രിസ്തു സ്വന്തം ജീവിതം സമർപ്പിക്കുകയായിരിന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്തുമസ് ആശംസ നേര്‍ന്നുള്ള വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച് ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിൻറെ ഓർമ്മ പുതുക്കുന്ന ഈ ദിനം മാനവരാശിക്കുന്ന പ്രചോദനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടും ഒരു ക്രിസ്തുമസ് എത്തിയിരിക്കുന്നു. പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച് ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിൻറെ ഓർമ്മ പുതുക്കുന്ന ഈ ദിനം മാനവരാശിക്കുന്ന പ്രചോദനമാണ്. ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ സമത്വ സുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്.

മനുഷ്യരെ ഭിന്നിപ്പിക്കാനും അവരെ വിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവെച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയും ഉൾക്കൊണ്ട് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം കെടാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ വാതിലുകൾ തുറന്നുകൊണ്ടാണ് ഓരോ പുതുവർഷവും കടന്നുവരുന്നത് സാമൂഹ്യനീതി സമത്വം പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ നവകേരള സൃഷ്ടിക്ക് ഈ പുതുവർഷം പൂജ്യം പകരും ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »