News - 2026

യുക്രൈൻ പ്രസിഡന്റ് സെലൻസ്കി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 10-12-2025 - Wednesday

വത്തിക്കാന്‍ സിറ്റി; റഷ്യ - യുക്രൈന്‍ ആക്രമണങ്ങള്‍ക്കിടെ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 9 ചൊവ്വാഴ്ചയാണ് പാപ്പയുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗന്ധോൾഫോയിൽവെച്ചു കൂടിക്കാഴ്ച്ച നടത്തിയത്. യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെ കുറിച്ചായിരിന്നു കൂടിക്കാഴ്ചയില്‍ ഉടനീളം ഇരുവരും സംസാരിച്ചത്.

സംഭാഷണം തുടരേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് ആവർത്തിക്കുകയും നയതന്ത്ര സംരംഭങ്ങൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തുവെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും, യുക്രേനിയൻ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംഭാഷണത്തിൽ ഇരുവരും സംസാരിച്ചു.

കൃത്യം അഞ്ച് മാസം മുമ്പ്, കാസ്റ്റൽ ഗാൻഡോൾഫോയിലെ വസതിയിൽവെച്ച് ലെയോ പാപ്പയുമായി സ്വകാര്യ സദസ്സിൽ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി കൂടിക്കാഴ്ച നടത്തിയിരിന്നു. യുദ്ധത്തെ കുറിച്ചുള്ള സമാനമായ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. യുദ്ധത്തിന്റെ ഇരകളെക്കുറിച്ചുള്ള തന്റെ ദുഃഖം പ്രകടിപ്പിക്കുകയും യുക്രൈനിലെ ജനങ്ങൾക്ക് തന്റെ തുടർച്ചയായ പ്രാർത്ഥനകളും സഹായവും ഉറപ്പുനൽകുകയും ചെയ്ത സഭാതലവനാണ് ലെയോ പാപ്പ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »