India - 2026
ബൈബിൾ പാരായണം സമൂഹത്തിൽ നന്മകൾ വിടർത്തും: മാർ പോളി കണ്ണൂക്കാടൻ
പ്രവാചകശബ്ദം 01-12-2025 - Monday
ഇരിങ്ങാലക്കുട: ബൈബിൾ പാരായണം സമൂഹത്തിൽ നന്മകൾ വിടർത്താൻ ഇടയാക്കുമെന്ന് കെസിബിസി വൈസ് ചെയർമാനും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കെസിബിസിയുടെ ബൈബിൾ പാരായണ മാസാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവകയിലെ മുഴുവൻ അംഗങ്ങളും ചേർന്ന് 25 ദിവസത്തിനുള്ളിൽ 95 മണിക്കൂർ സമയമെടുത്ത് സമ്പൂർണ ബൈബിൾ പാരായണം നടത്തുമെന്ന് വികാരി ഫാ. ജീസൺ കാട്ടൂക്കാരൻ അറിയിച്ചു.
അറേബ്യൻ നാടുകളിലെ നിയുക്ത അപ്പസ്തോലിക് വിസിറ്റർ മോൺ. ജോളി വടക്കൻ, സംസ്ഥാന കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ഇരിങ്ങാലക്കുട രൂപത ബൈബിൾ അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ജോസഫ് വിതയത്തിൽ, അസി. ഡയറക്ടർ ഫാ. ജീസൺ കാട്ടൂക്കാരൻ, കൈക്കാരന്മാരായ ലൂജി ചാക്കേരി, പോൾസൺ വടക്കേത്തല, കേന്ദ്ര സമിതി പ്രസിഡന്റ്റ് ആഡ്രൂസ് തേക്കാനത്ത്, സിസ്റ്റർ ടീന, സിസ്റ്റർ ലിസ തെരേസ് എന്നിവർ നേതൃത്വം നൽകി.

















