News - 2026
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയായ ചെക്ക് റിപ്പബ്ലിക്കന്‍ കർദ്ദിനാൾ ദിവംഗതനായി
പ്രവാചകശബ്ദം 08-11-2025 - Saturday
പ്രാഗ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയായ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് മുൻ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ഡൊമിനിക് ഡുക അന്തരിച്ചു. 82 വയസ്സായിരുന്നു. 1948-ൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റുകൾ അധികാരം പിടിച്ചെടുത്തതിനുശേഷം, കത്തോലിക്കാ സഭയും മറ്റ് സഭകളും ഭരണകൂടത്തിൽ നിന്ന് കടുത്ത പീഡനങ്ങൾ നേരിട്ടിരിന്നു. പള്ളികൾ പിടിച്ചെടുക്കുകയും, വിഷയത്തില്‍ പ്രതികരണം നടത്തുകയോ ചെയ്യുന്ന വൈദികരെ ജയിലിലടയ്ക്കുകയോ വധിക്കുകയോ അന്നു ചെയ്തിരിന്നു.
1968-ല്‍ ഡുക രഹസ്യമായി ഡൊമിനിക് ഓര്‍ഡര്‍ സന്യാസ സമൂഹത്തില്‍ ചേരുകയും സന്യാസ സമൂഹത്തോടുള്ള ബഹുമാനാര്‍ത്ഥം ഡൊമിനിക് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ വൈദിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് ഭരണകൂടം വിലക്കിയിരിന്നു. 1975-ല്‍ അദ്ദേഹം സഭാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1981 മുതല്‍ 15 മാസം ജയില്‍ ശിക്ഷ അനുഭവിച്ചു. പ്ലീസെനിലെ ബോറി ജയിലില്‍ ഡ്യൂക്കയെ ജയിലിലടച്ചു. ഇവിടെ അദ്ദേഹം നിരന്തരം പീഡനത്തിന് ഇരയായി.
കമ്മ്യൂണിസ്റ്റ് ഭരണകൂടം നിരവധി പള്ളി സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം, പള്ളി സ്വത്ത് പുനഃസ്ഥാപനം സംബന്ധിച്ച കരാർ ചർച്ച ചെയ്യാൻ ഡുക മുന്‍കൈയെടുത്തു. ഒത്തുതീർപ്പിലൂടെ കത്തോലിക്ക സ്ഥാപനങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1998-ൽ ബിഷപ്പായി അദ്ദേഹം നിയമിക്കപ്പെട്ടു. ചെക്ക് ബിഷപ്പ് കോൺഫറൻസിന്റെ ചെയർമാനായി സേവനം ചെയ്തു. 2010 മുതൽ 2022 വരെ പ്രാഗിലെ ആർച്ച് ബിഷപ്പായിരുന്നു. 2012 ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ലെയോ പാപ്പ അനുശോചനം രേഖപ്പെടുത്തി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















