India - 2026
157 വിശുദ്ധരുടെ വേഷമണിഞ്ഞ കുരിയച്ചിറ ഇടവകയിലെ കുട്ടികൾ 'ബെസ്റ്റ് ഓഫ് ഇന്ത്യ' റിക്കാർഡ് സ്വന്തമാക്കി
പ്രവാചകശബ്ദം 04-11-2025 - Tuesday
കുരിയച്ചിറ: സെൻ്റ് ജോസഫ്‌സ് ഇടവകയുടെ വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ 'സെയിന്റ്സ് എക്സ്പോ 2025' റെക്കോര്‍ഡ് ബുക്കില്‍. 157 വിശുദ്ധരുടെ വേഷമണിഞ്ഞ കുരിയച്ചിറ ഇടവകയിലെ കുട്ടികൾ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
സകല വിശുദ്ധരുടെയും തിരുനാളിനോട് അനുബന്ധിച്ചാണ് മതബോധന വിദ്യാര്‍ത്ഥികള്‍ ആഗോള ശ്രദ്ധ നേടിയ 157 വിശുദ്ധരുടെ വേഷം അണിഞ്ഞു മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കിയത്. എക്സ്പോയുടെ ഉദ്ഘാടനം സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോൺ. ജെയ്‌സൺ കൂനംപ്ലാക്കൽ, മോൺ. ജോസ് കോനിക്കര, മതബോധന ഡയറക്‌ടർ ഫാ. ഷൈജോ തൈക്കാട്ടിൽ, ഫാ. ഇഗ്നേഷ്യസ് നന്തിക്കര തുടങ്ങിയവർ പങ്കെടുത്തു. വികാരി ഫാ. ഫ്രെഡറിക് എലുവത്തിങ്കൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജിയോ വേലൂക്കാരൻ, അജപാലനസഹായി ഫാ. അക്ഷയ് കുന്നേൽ, വിശ്വാസപരിശീലന പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ്, കൈക്കാരന്മാർ, വിശ്വാസപരിശീലകർ, പിടിഎ, മാതാപിതാക്കൾ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.

















