India - 2026
അഖണ്ഡ ജപമാല മഹാറാലിയിൽ പങ്കെടുത്ത് ജനസഹസ്രങ്ങൾ
പ്രവാചകശബ്ദം 26-10-2025 - Sunday
ചേർത്തല: രക്ഷയുടെ മഹാജൂബിലി - പ്രത്യാശയുടെ തീർഥയാത്ര എന്ന സന്ദേശവുമായി കൃപാസനം സ്ഥാപക ഡയറക്‌ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ നയിച്ച അഖണ്ഡ ജപമാല മഹാറാലിയിൽ പങ്കെടുത്ത് ജനസഹസ്രങ്ങൾ. കലവൂർ കൃപാസനം ജൂബിലി മിഷൻ ദേവാലയത്തിൽ നിന്നാരംഭിച്ച റാലി മാരാരിക്കുളം ബീച്ചിൽ ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസിസഹസ്രങ്ങൾ റാലിയിൽ അണിചേർന്നു.
തീരത്തുനിന്നും സമാന്തര റോഡുകളിൽനിന്നും അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ബസിലിക്കയിലേക്ക് റാലി എത്തിച്ചേർന്നപ്പോൾ ബസിലിക്ക റെക്ടർ റവ. ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ റാലിയെ സ്വീകരിച്ചു. റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ ആമുഖ സന്ദേശം നൽകി.
കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ സമൂഹബലി അർപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി അധ്യക്ഷനുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാ വാ മഹാജൂബിലി സന്ദേശം നൽകി. സീറോമലബാർ ക്രമത്തിൽ നടന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങ ര മുഖ്യകാർമികത്വം വഹിച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്ക് റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ, ഫാ. അലക്‌സ് കൊച്ചിക്കാരൻവീട്ടിൽ എന്നിവർ നേതൃത്വം നല്‌കി.

















