News - 2026
ഗാസ സമാധാന കരാറില്‍ ആശ്വാസം; പുതിയ പ്രതീക്ഷയെന്ന് ജെറുസലേം പാത്രിയാര്‍ക്കീസ്
പ്രവാചകശബ്ദം 10-10-2025 - Friday
ജെറുസലേം: ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ഇടപെടലിനെ സ്വാഗതം ചെയ്ത് ജെറുസലേം പാത്രിയാര്‍ക്കീസ്. സഭാനേതാക്കൾ ഗാസ സമാധാന കരാറിനെ സ്വാഗതം ചെയ്യുകയാണെന്നും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് തീരുമാനമെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. "സന്തോഷവാർത്ത" എന്നാണ് കർദ്ദിനാൾ പിസബല്ല ഇതിനെ വിശേഷിപ്പിച്ചത്. ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഇത് സമാധാനത്തിന്റെ ആദ്യപടിയായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടം. തീർച്ചയായും മറ്റു പലതും ഉണ്ട്. തീർച്ചയായും, മറ്റ് തടസ്സങ്ങൾ ഉണ്ടാകും, പക്ഷേ ഭാവിയെ കുറിച്ച് ആത്മവിശ്വാസം നൽകുവാനും ഇസ്രായേലികൾക്കും പലസ്തീനികൾക്കുമെല്ലാം പുതിയ പ്രതീക്ഷ നൽകുകയും ചെയ്യുന്ന ഈ സുപ്രധാന ചുവടുവയ്പ്പിൽ സന്തോഷിക്കേണ്ടതുണ്ട്. ഒടുവിൽ പുതിയതും വ്യത്യസ്തവുമായ ഒന്ന് കാണുന്നു, ഇപ്പോൾ ഞങ്ങൾ സന്തുഷ്ടരാണ്, യുദ്ധത്തെക്കുറിച്ച് ചിന്തിക്കാനല്ല, യുദ്ധത്തിനുശേഷം എങ്ങനെ പുനർനിർമ്മിക്കാം എന്നതിനെക്കുറിച്ച് ക്രമേണ ചിന്തിക്കാൻ തുടങ്ങാൻ കഴിയുന്ന ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് പ്രതീക്ഷിക്കുകയാണെന്നും കർദ്ദിനാൾ പിയർബാറ്റിസ്റ്റ പറഞ്ഞു.
കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഗാസ സമാധാന പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നൽകിയത്. ആദ്യഘട്ട ധാരണയുടെ ഭാഗമായി വെടിനിർത്തലും ബന്ദി കൈമാറ്റവും ഉടൻ നടപ്പിലാകും. ബന്ദികളെ അടുത്ത ദിവസങ്ങളിൽ കൈമാറുമെന്ന് യു എസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇസ്രായേൽ സേന ഗാസയിൽ നിന്ന് ഭാഗികമായി പിൻമാറിത്തുടങ്ങിയിട്ടുണ്ട്. ഗാസയിലെ സമാധാനവും ഹമാസ് തീവ്രവാദികളുടെ കൈകളില്‍ നിന്നുള്ള ബന്ദികളുടെ മോചനവും സാധ്യമാകാന്‍ ഉറ്റുനോക്കുകയാണ് ലോകം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















