Life In Christ - 2026
ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസിന് ദേശീയ അവാര്‍ഡ്
09-11-2019 - Saturday
കല്‍പ്പറ്റ: നാഷണല്‍ പബ്ലിക് ഗ്രിവന്‍സ് ആന്‍ഡ് റിഡ്രസല്‍ കമ്മീഷന്‍ (എന്‍പിജിആര്‍സി) 2019 ദേശീയ അവാര്‍ഡ് ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസിന് സമ്മാനിക്കും. സ്വജീവിതം നാടിനും നാട്ടുകാര്‍ക്കുമായി ഉഴിഞ്ഞുവച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കണം എന്ന ആഗ്രഹത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ നാഷണല്‍ പബ്ലിക്ക് ഗ്രീവന്‍സ് ആന്‍ഡ് റിസല്‍ കമ്മിഷന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് യൂത്ത് ആന്‍ഡ് എഡ്യുക്കേഷന്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.











