News
ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ കത്തിയാക്രമണം
സ്വന്തം ലേഖകന്‍ 30-05-2019 - Thursday
കവാസക്കി: ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെയുണ്ടായ കത്തിയാക്രമണത്തിൽ പതിമൂന്നോളം വിദ്യാർത്ഥിനികൾക്കു കുത്തേറ്റു. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കനേഡിയൻ മിഷ്ണറിമാർ 1961ൽ സ്ഥാപിച്ച കാരിത്താസ് എന്ന കത്തോലിക്ക സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അക്രമത്തിന് ഇരയായത്. ടോക്കിയോക്ക് സമീപമുള്ള കവാസക്കി നഗരത്തിൽ വിദ്യാർത്ഥിനികൾ സ്കൂൾ ബസിനായി കാത്തുനിൽക്കവേയാണ് അന്‍പത് വയസ്സു പ്രായം തോന്നിക്കുന്ന ഒരാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്.
പുലർച്ചെ 7:45നാണ് സംഭവം നടന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയും, മുപ്പത്തിയൊന്പത് വയസ്സുള്ള മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം കത്തി സ്വന്തം കഴുത്തിൽ കുത്തി ആത്മഹത്യ ചെയ്തു. പരിക്കേറ്റ പതിമൂന്നു വിദ്യാർത്ഥിനികൾ ആറിനും, പന്ത്രണ്ടിനും മധ്യേ പ്രായമുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.
More Archives >>
Page 1 of 455
More Readings »
വടക്കൻ അറേബ്യയിലെ ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിച്ച് ബിഷപ്പ് ബെരാർഡി
ബഹ്റൈന്‍: മധ്യപൂര്‍വ്വേഷ്യ സംഘര്‍ഷങ്ങളുടെ പിടിയില്‍ അമരുന്നതിനിടെ പ്രത്യാശയുടെയും...

മെഡ്ജുഗോറി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആക്രമണം
മെഡ്ജുഗോറി: മരിയൻ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധ നേടിയ ആഗോള മരിയന്‍ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ...

ലെയോ പാപ്പ വത്തിക്കാനിൽ തിരികെയെത്തി
വത്തിക്കാന്‍ സിറ്റി: ഒരു മാസത്തോളം നീണ്ട പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, വിശ്രമത്തിനും ശേഷം ലെയോ...

സങ്കടങ്ങളും സംഘർഷവും സ്വർഗത്തിലേക്ക് ഉയർത്താനുമുള്ള ഗോവണിയാണ് വിശുദ്ധ അൽഫോൻസാമ്മ: മാർ റാഫേൽ തട്ടിൽ
ഭരണങ്ങാനം: ദൈവത്തിന്റെ അനുഗ്രഹങ്ങളെ താഴേക്കിറക്കാനും നമ്മുടെ സങ്കടങ്ങളും സംഘർഷവും...

സുവിശേഷത്തിന്റെ നിർഭയ പ്രഘോഷകരാകാൻ ആഹ്വാനം; ഘാനയില്‍ 10 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു
അക്ര: ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്ര കത്തോലിക്ക അതിരൂപതയില്‍ 10 ഡീക്കന്മാര് തിരുപ്പട്ടം...

ഫാ. ജാക്വസ് ഹാമലിന്റെ ഓർമ്മ പുതുക്കി ഫ്രഞ്ച് പ്രസിഡന്റ്; ഭീകരതയ്ക്കു മുന്നിൽ ഫ്രാൻസ് വഴങ്ങില്ലെന്ന് മാക്രോൺ
പാരീസ്: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ ഇസ്ലാമിക ഭീകരവാദികള്‍ കഴുത്തറത്തു കൊന്ന...






