India
സീറോ മലബാര്‍ സഭയുടെ 27ാമതു സിനഡിന് ആരംഭം
സ്വന്തം ലേഖകന്‍ 08-01-2019 - Tuesday
കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭാ സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. സഭയുടെ 27ാമതു സിനഡിന്റെ ഒന്നാമത്തെ സെഷനാണ് ഇന്നലെ ആരംഭിച്ചത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപം തെളിച്ച് സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിച്ചു.
തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര് ഒരുമിച്ചു ദിവ്യബലിയര്‍പ്പിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ് 18നു സമാപിക്കും.
More Archives >>
Page 1 of 215
More Readings »
വെനിസ്വേലയില്‍ 14,700 ടൺ അവശ്യ വസ്തുക്കളുടെ സഹായമെത്തിച്ച് കത്തോലിക്ക സന്നദ്ധ സംഘടന
കാരക്കാസ്: ജൂൺ മാസത്തില്‍ വന്‍ നാശം വിതച്ച ഇരട്ട ഭൂകമ്പങ്ങളുണ്ടായ വെനിസ്വേലയില്‍ 14,700 ടൺ അവശ്യ...

മിഷ്ണറി നിയോഗം ഫലപ്രദമായി നടപ്പിലാക്കാന്‍ ഏഷ്യയിലെ മെത്രാന്മാർ വീണ്ടും ഒരുമിച്ചുകൂടുന്നു
ജക്കാർത്ത: ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷൻ പന്ത്രണ്ടാമത് പ്ലീനറി അസംബ്ലിയുടെ ഭാഗമായി വീണ്ടും...

പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ആരാധനാലയം തകര്‍ത്ത് തീവ്രഹിന്ദുത്വവാദികള്‍
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ...

മാർ ജയിംസ് പഴയാറ്റിൽ ഇരിങ്ങാലക്കുട രൂപതയുടെ മാർഗദീപം: മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട: മാർ ജയിംസ് പഴയാറ്റിൽ ഇരിങ്ങാലക്കുട രൂപതയുടെ മാർഗദീപമാണെന്ന് ബിഷപ്പ് മാർ പോളി...

വത്തിക്കാന്റെ പരിസ്ഥിതി സൗഹൃദ ദൗത്യത്തിന് പിന്തുണ; 30 ഇലക്ട്രിക് വാഹനങ്ങള്‍ വത്തിക്കാന്‍ സമ്മാനിച്ച് ഫിയറ്റ്
റോം: വത്തിക്കാനിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഇറ്റാലിയൻ വാഹന...

സംഘർഷ ഭൂമിയിൽ പ്രത്യാശ; മ്യാൻമറില് പുതിയ ഇടവക കൂദാശ ചെയ്തു
കലൈ: മ്യാൻമറിലെ ആഭ്യന്തര യുദ്ധവും പ്രതിസന്ധികളും തുടരുന്നതിനിടയിൽ, വിശ്വാസികള്‍ക്ക് പ്രത്യാശ...







