India
സീറോ മലബാര്‍ സഭയുടെ 26ാമതു സിനഡിന് ആരംഭം
സ്വന്തം ലേഖകന്‍ 09-01-2018 - Tuesday
കൊച്ചി: സീറോ മലബാര്‍ സഭയുടെ 26ാമതു സിനഡ് സമ്മേളനത്തിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സിനഡ് നടക്കുന്നത്. ആറു ദിവസത്തെ സിനഡില്‍ സഭയിലെ 59 മെത്രാന്മാര് പങ്കെടുക്കുന്നുണ്ട്. 26ാമതു സിനഡിന്റെ ആദ്യ സെഷനാണ് ഇപ്പോള്‍ നടക്കുന്നത്.
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നയിച്ച ധ്യാനത്തോടെയാണു സിനഡിനു തുടക്കമായത്. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര് ദിവ്യബലിയര്‍പ്പിച്ചു. സിനഡ് ഹാളില്‍ ദീപം തെളിയിച്ച് മേജര്‍ ആര്‍ച്ച്ബിഷപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 13ന് ഉച്ചകഴിഞ്ഞു 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി സമാപന സമ്മേളനം നടക്കും.
More Archives >>
Page 1 of 128
More Readings »
മെത്രാനും, സഭയുടെ വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂര
1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന...

യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി; മുസ്ലിം കുടുംബത്തില്‍ ജനിച്ച സെനാദ് ഇന്ന് കത്തോലിക്ക വൈദികന്
ബെർലിൻ: ബോസ്നിയ-ഹെർസഗോവിനയിലെ ആഭ്യന്തര യുദ്ധത്തിനിടെ കുടുംബത്തോടൊപ്പം പലായനം ചെയ്ത് ജർമ്മനിയിൽ...

വെനിസ്വേല ഭൂകമ്പം: ദുരിതബാധിതർക്കു രാവും പകലുമില്ലാതെ സേവനം തുടര്‍ന്ന് സലേഷ്യൻ സന്യാസിനികൾ
കാരക്കാസ്: വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പങ്ങളുടെ ദുരന്തത്തിൽ രാവും പകലുമില്ലാതെ ശുശ്രൂഷ...

വിശുദ്ധ വിൻസെന്റ് ഡി പോളിനെ കേന്ദ്രമാക്കിയുള്ള ആദ്യ എഐ ഹ്രസ്വചിത്രം ജൂലൈ 18ന് റിലീസ് ചെയ്യും
മിലാന്: വിശുദ്ധ വിൻസെന്റ് ഡി പോളിനെ കേന്ദ്രമാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ...

ഓസ്ട്രേലിയയില്‍ ക്രൈസ്തവ അവഹേളന പരിപാടിക്ക് സര്‍ക്കാര്‍ പിന്തുണ; പ്രതിഷേധവുമായി വിശ്വാസികള്‍
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ സർക്കാർ ധനസഹായത്തോടെ നടത്താനിരിക്കുന്ന ക്രൈസ്തവ...

വരാപ്പുഴ അതിരൂപതയുടെ വികാരി ജനറാളുമാര്ക്കു പേപ്പൽ ബഹുമതി
കൊച്ചി. വരാപ്പുഴ അതിരൂപതയുടെ വികാരി ജനറാളുമാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു...







