News
വിശുദ്ധ കുര്‍ബാന മദ്ധ്യേ ന്യൂആര്‍ക്ക് ബിഷപ്പിനു നേരെ ആക്രമണം
സ്വന്തം ലേഖകന്‍ 30-01-2017 - Monday
ന്യൂജേഴ്സി: ന്യൂആര്‍ക്ക് തിരുഹൃദയ കത്തീഡ്രലില്‍ വിശുദ്ധ ബലിയര്‍പ്പണത്തിനിടെ ഓക്സിലറി ബിഷപ്പ് മാനുവല്‍ ക്രൂസിനെതിരെ അജ്ഞാതന്റെ ആക്രമണം. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തിലുള്ള പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്ന ന്യൂആര്‍ക്ക് ഓക്സിലറി ബിഷപ്പിന് നേരെ പാഞ്ഞെടുത്ത അക്രമി അദ്ദേഹത്തെ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ ബിഷപ്പ് വീണിരിന്നു. ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലായെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രശസ്ത ബേസ് ബോള്‍ താരമായിരിന്ന റോബര്‍ട്ടോ ക്ലെമെന്ഷ്യോയുടെ നാല്പത്തിനാലാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണബലിയിലാണ് ബിഷപ്പിനെതിരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനെ ആക്രമിച്ചത് ചാള്‍സ് മില്ലര്‍ എന്ന വ്യക്തിയാണെന്ന് പിന്നീട് പോലീസ് വെളിപ്പെടുത്തി. 48 കാരനാണ് പ്രതി. അതേ സമയം ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
More Archives >>
Page 1 of 134
More Readings »
ഭൂകമ്പബാധിതരായ കൊളംബിയൻ ജനതയ്ക്ക് പ്രാര്‍ത്ഥന അറിയിച്ച് ലെയോ പാപ്പ
ബൊഗോട്ട: കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ വേദന അനുഭവിക്കുന്ന കൊളംബിയൻ ജനതയ്ക്ക് തന്റെ...

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫിന് ഓണററി കേണൽ പദവി
ബംഗളൂരു: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ്...

യേശുവിന്റെ ജ്ഞാനസ്നാനത്തിനു 2000 വർഷം; ആഘോഷത്തിന് ജോർദാനിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം
ജോർദാന്‍: യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരം വര്‍ഷം തികയുന്ന 2030-ൽ വിപുലമായ...

യൂറോപ്പിന്റെ ക്രിസ്തീയ പൈതൃകം സംരക്ഷിക്കേണ്ടത് അനിവാര്യം; പ്രസ്താവനയുമായി ഇറ്റലി - ഡെന്മാര്ക്ക് പ്രധാനമന്ത്രിന്മാര്‍
ബ്രസ്സൽസ്: യൂറോപ്പിന്റെ ക്രിസ്തീയ പൈതൃകം ശക്തമായി സംരക്ഷിക്കേണ്ടതുണ്ടെന്ന സംയുക്ത...

ചൈനയിലെ പീഡനകാല ട്രാപ്പിസ്റ്റ് തലമുറയുടെ അവസാന കണ്ണി ഫാ. ബെനഡിക്റ്റ് വിടവാങ്ങി
ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്യാസിയും, ചൈനയിൽ കമ്മ്യൂണിസ്റ്റ്...

നൈജീരിയയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ സായുധ സംഘം തട്ടിക്കൊണ്ടുപോയവര്‍ക്ക് മോചനം
എനുഗു: നൈജീരിയയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ ആക്രമണം നടത്തി സായുധ സംഘം ദേവാലയത്തില്‍...






