Purgatory to Heaven. - October 2025
സുരക്ഷിതത്വത്തിന്റെ സ്ഥലം
സ്വന്തം ലേഖകന്‍ 09-10-2024 - Wednesday
“ഇപ്രകാരം പിമ്പന്മാര് മുമ്പന്മാരും മുമ്പന്മാര് പിമ്പന്മാരുമാകും” (മത്തായി 20:16).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 9
“അനിശ്ചിതവും കാപട്യം നിറഞ്ഞതുമായ ഇഹലോക സുഖങ്ങള്‍ക്ക് പകരം സുരക്ഷിതത്വത്തിന്റെ ആ സ്ഥലം കൈവശപ്പെടുത്തുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”
(ഇംഗ്ലീഷ് ഗീതങ്ങളുടെ രചയിതാവ്, ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഫാദര്‍ ഫ്രഡറിക്ക് ഫാബര്‍).
വിചിന്തനം:
ഭൗതീക സുഖങ്ങള്‍ ക്ഷണികവും, ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള നമ്മുടെ ബോധ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അവയെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ നേട്ടത്തിനായി ഉപകാരപ്പെടുത്തുവാന്‍ പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

















