India
'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിക്കുന്ന വെബിനാര്‍ ജൂലൈ 19ന്
പ്രവാചകശബ്ദം 15-07-2026 - Wednesday
ലെയോ പതിനാലാമൻ മാർപാപ്പ പുറപ്പെടുവിച്ച പ്രഥമ ചാക്രികലേഖനമായ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെക്കുറിച്ച് വെബിനാറുമായി ഷംഷാബാദ് അതിരൂപത. ഷംഷാബാദ് അതിരൂപതയുടെ വിശ്വാസ പരിശീലന വിഭാഗവും സാന്തോം യൂത്ത് മൂവ്മെന്റും സംയുക്തമായി ഒരുക്കുന്ന വെബിനാര്‍ ജൂലൈ 19-ാം തീയതി ഞായറാഴ്ച രാത്രി 8.00 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.
പ്രശസ്ത ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ വെബിനാര്‍ നയിക്കും. ചാക്രിക ലേഖനത്തിന്റെ സന്ദേശവും ആധുനിക ലോകത്തിൽ സഭയുടെ ദൗത്യവും സംബന്ധിച്ച് അവതരണമായിരിക്കും നടക്കുക. വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ഷംഷാബാദ് അതിരൂപത അറിയിച്ചു.
➧ Zoom Link
➧ Meeting ID: 880 0466 6170
➧ Passcode: 570203

















