News - 2026
ആണവായുധങ്ങളുടെ വ്യാപനം: യുഎന്നില്‍ ആശങ്ക അറിയിച്ച് പരിശുദ്ധ സിംഹാസനം
പ്രവാചകശബ്ദം 02-05-2026 - Saturday
വത്തിക്കാന്‍ സിറ്റി: ആണവായുധങ്ങളുടെ വ്യാപനം ഉൾപ്പെടെ, ആഗോളതലത്തിൽ മാനവികതയ്ക്ക് വെല്ലുവിളിയുയർത്തുന്ന യുദ്ധോപകരണങ്ങളുടെയും യുദ്ധതന്ത്രങ്ങളുടെയും ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പുമായി പരിശുദ്ധ സിംഹാസനം. ഐക്യരാഷ്ട്ര സഭയിൽ ആണവായുധ വ്യാപനവുമായി ബന്ധപ്പെട്ട കരാറിന്റെ പുനരവലോകനം സംബന്ധിച്ച്, ഏപ്രിൽ 29 ബുധനാഴ്ച നടന്ന പതിനൊന്നാമത് പൊതുചർച്ചയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യത്തിന്റെ ഉത്തരവാദിത്വമുള്ള മോണ്‍. റോബർട്ട് ഡി. മർഫിയാണ് വിഷയം ഉന്നയിച്ചത്.
സംഘർഷയിടങ്ങളിലും യുദ്ധമുഖങ്ങളിലും നിർമ്മിത ബുദ്ധിയുടേതുൾപ്പെടെയുള്ള അനിയന്ത്രിതമായ ഉപയോഗം ലോകത്തെ കൂടുതൽ അപകടകരമായ നിലയിലേക്കാണ് തള്ളിവിടുന്നതെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ആയുധങ്ങളുടെ ആധുനികവത്കരണം, ആണവായുധങ്ങളുടെ ഉപയോഗവും പരീക്ഷണങ്ങളും പോലെയുള്ള യാഥാർത്ഥ്യങ്ങൾ സമൂഹത്തിലുയർത്തുന്ന ഭീഷണിയെക്കുറിച്ചും സ്ഥിരം നിരീക്ഷകൻ സംസാരിച്ചു.
ആഗോളസുരക്ഷയെ സംബന്ധിച്ച നിയമങ്ങളെ കാറ്റിൽപ്പറത്തി, ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നടക്കുന്നതിനെ സ്ഥിരം നിരീക്ഷണ ഓഫീസ് കുറ്റപ്പെടുത്തി. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ, പ്രതിരോധവും ആക്രമണവും പ്രത്യേകിച്ച് ആണവ ഉപകരണങ്ങളുടെ ഉപയോഗം ഉൾപ്പെടുന്ന വ്യവസ്ഥിതികൾ, നിർണ്ണായക പ്രതിസന്ധിഘട്ടങ്ങളിൽ, മാനുഷികമായ ഇടപെടലുകളിലും തീരുമാനങ്ങളിലും നിന്ന് വ്യത്യസ്തമായി, വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും പരിശുദ്ധ സിംഹാസനം മുന്നറിയിപ്പ് നൽകി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















