India - 2026
ജിജിഎം മിഷൻ കോൺഗ്രസിലെ മിഷൻ മഹാസംഗമ ദിനം ഇന്ന്
പ്രവാചകശബ്ദം 17-04-2026 - Friday
തലോർ (തൃശൂർ): തലോർ ജെറുസലം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ജിജിഎം മിഷൻ കോൺഗ്രസിലെ മിഷൻ മഹാസംഗമദിനമായ ഇന്നു മൂവാറ്റുപുഴ ഭദ്രാസനാധിപൻ യോഹന്നാൻ മാർ തിയഡോഷ്യസ് സീറോ മലങ്കര ക്രമത്തിൽ ദിവ്യബലി അർപ്പിക്കും. രാവിലെ പത്തുമുതൽ മൂന്നുവരെ കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, താമരശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ പങ്കെടുക്കും. ചോസൺ സീരീസിന്റെ മലയാളപരിഭാഷയുടെ ഔദ്യോഗിക ഉദ്ഘാടനം, തുടർന്ന് സീരീസിൻ്റെ പ്രദർശനം. വൈകീട്ട് 5.30നു വടക്കഞ്ചേരി ലൂർ ദ് മാത ഫൊറോനയിലേക്കും കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫൊറോനയിലേക്കും മിഷൻ ഔട്ട്റീച്ച് നടക്കും.
ജിജിഎം മിഷൻ കോൺഗ്രസിൻ്റെ നാലാംദിനമായ ഇന്നലെ രാവിലെ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിച്ചു. ആർച്ച് ബിഷപ്പ് ഡോ. ജോൺ മൂലച്ചിറ, ബിഷപ്പുമാരായ ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഡോ. ബെന്നി എടത്താട്ടിൽ, തോമസ് മാർ അന്തോണിയോസ്, ഡോ. ജോൺ തോമസ്, ഡോ. സ്റ്റീഫൻ റോത്തുങ്ക, ഡോ. ജൊവാക്കിം വാൽഡർ, ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്നിവർ സഹകാർമികരായിരുന്നു.
തൃശൂർ അതിരൂപതയിലെ പിതൃവേദിക്കായി ഒരുക്കിയ ഗാതറിംഗിൽ ആർച്ച് ബിഷപ്പ് ഡോ. ജോൺ മൂലച്ചിറ പ്രസംഗിച്ചു. ഫിലിം ഫെസ്റ്റിവൽ ഓഫ് മിഷനിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ്, പന്ത്രണ്ട് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. കോട്ടപ്പുറം രൂപത കെസിഎൽഡബ്ലിയുഎയുടെ ഗാതറിംഗിൽ ബിഷപ് ഡോ. ജോൺ തോമസ് പങ്കെടുത്തു. വൈകീട്ട് 5.30നു കോ ട്ടമുറി സെന്റ് തെരേസാസ് മൊണാസ്ട്രിയിലേക്കു മിഷൻ ഔട്ട്റീച്ച് നടത്തി.

















